എറണാകുളം ജനറൽ ആശുപത്രിയിൽ കോൺക്രീറ്റ് പാളി അടർന്നുവീണു. നവജാതശിശുക്കളും അമ്മമാരും കൂട്ടിരിപ്പുകാരുമുള്‍പ്പെടെ ഏഴ് പേരാണ് അപകടസമയത്ത് വാർഡിലുണ്ടായിരുന്നത്. ഉച്ചതിരിഞ്ഞു 3 മണിയോടെ ആയിരുന്നു അപകടം. വലിയ ശബ്ദത്തോടെയാണു കോൺക്രീറ്റ് പാളി തകർന്നുവീണത്. ഇവിടെയുണ്ടായിരുന്ന അമ്മയും കുഞ്ഞും തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ജനിച്ച് 12 മണിക്കൂർ മാത്രം പ്രായമുള്ള കുഞ്ഞുമായി മുത്തശ്ശിയും ഒപ്പം അമ്മയും പുറത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. അപകടം നടന്നയുടനെ ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തി വാർഡിലെ ആളുകളെ മാറ്റി. ജനറൽ ആശുപത്രിയിലെ പല കെട്ടിടങ്ങളും അപകടാവസ്ഥയിലാണെന്നും ഭിത്തിയില്‍ വിള്ളലുകള്‍ ഉണ്ടെന്നും രോഗികൾ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.