23 November 2024, Saturday
KSFE Galaxy Chits Banner 2

Related news

November 23, 2024
November 23, 2024
November 23, 2024
November 20, 2024
November 20, 2024
November 20, 2024
November 20, 2024
November 19, 2024
November 18, 2024
November 18, 2024

പി വി നരംസിംഹറാവുവാണ് ഇന്ത്യയുടെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്ന് കോണ്‍ഗ്രസ് നേതാവ്

Janayugom Webdesk
ന്യൂഡല്‍ഹി
August 25, 2023 11:00 am

പി വി നരസിംഹ റാവുവിനെ ഇന്ത്യയുടെ ആദ്യത്തെ ബിജെപി പ്രധാനമന്ത്രിയെന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവുംമുന്‍ കേന്ദ്രമന്ത്രിയുമായ മണിശങ്കര്‍ അയ്യര്‍. രാജ്യത്തെ മതേതര പാതിയില്‍ നിന്നും വര്‍ഗീയ പാതയിലേക്ക് നയിക്കുകയാണ് അദ്ദേഹം ചെയ്തതെന്നും മണിശങ്കര്‍ അയ്യര്‍ആരോപിച്ചു.

തന്‍റെ ആത്മകഥയായ മെമൊയേഴ്സ് ഓഫ് ഐ മാവെറിക്ക് ദി ഫിഫ്റ്റി ഇയേഴ്സിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.മതേതരത്തെ കുറിച്ചുള്ള ചര്‍ച്ചയില്‍ നിന്നും അദ്ദേഹം എത്രത്തോളം വര്‍ഗീയ വാദിയാണെന്ന് താന്‍ മനസിലാക്കിയതായി മണി പറഞ്ഞു.

മതസൗഹാര്‍ദം നിലനിര്‍ത്താനായി ഞാന്‍ രാമേശ്വരത്ത് നിന്ന് അയോധ്യയിലേക്ക് റാം റഹിം യാത്ര നടത്തിയപ്പോള്‍ ഒഡീഷയില്‍ നിന്നും ദല്‍ഹിയിലേക്ക് മടങ്ങാനായി നരസിംഹ റാവു എന്നെ വിളിച്ചു. നിങ്ങളുടെ യാത്രയോട് എനിക്ക് വിയോജിപ്പില്ല, എന്നാല്‍ നിങ്ങളുടെ മതേതര നിര്‍വചനങ്ങളോട് എനിക്ക് വിയോജിപ്പുണ്ട്’ എന്നായിരുന്നു നരസിംഹ റാവു തന്നോട് പറഞ്ഞതെന്ന് അയ്യര്‍ പറഞ്ഞു.തന്റെ മതേതര നിര്‍വചനത്തില്‍ എന്താണ് തെറ്റെന്ന് അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ ഇതൊരു ഹിന്ദു രാജ്യമാണെന്ന് നിങ്ങള്‍ മനസിലാക്കുന്നില്ലെന്നാണ് അദ്ദേഹം മറുപടി നല്‍കിയതെന്നും അയ്യര്‍ കൂട്ടിച്ചേര്‍ത്തു

Eng­lish Summary:
The Con­gress leader said that PV Naram­simha Rao was the first BJP Prime Min­is­ter of India

You may also like this video:

TOP NEWS

November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024
November 23, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.