24 December 2024, Tuesday
KSFE Galaxy Chits Banner 2

Related news

December 24, 2024
December 23, 2024
December 22, 2024
December 22, 2024
December 21, 2024
December 11, 2024
December 10, 2024
December 10, 2024
December 10, 2024
December 9, 2024

അഴിമതിയുടെ പ്രതീകമായിരുന്നു കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്ന് കോണ്‍ഗ്രസ്

Janayugom Webdesk
ന്യൂഡല്‍ഹി
April 27, 2023 1:30 pm

സര്‍വമേഖലയിലും അഴിമതി നടത്തുകയും അഴിമതിക്ക് കൂട്ട് നില്‍ക്കുകയും ചെയ്ത് അഴിമതിയില്‍ റെക്കോഡ് ഇട്ട സര്‍ക്കാരാണ് കര്‍ണാടകയിലെ ബിജെപി സര്‍ക്കാരെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ അഭിപ്രായപ്പെട്ടു.

തഥാ രാജ തഥാ പ്രജാ എന്ന പ്രയോഗത്തെ അന്വർഥമാക്കുന്ന തരത്തിലാണ് കർണാടകയിൽ നിലവിൽ വിവിധ സർക്കാർ സംവിധാനങ്ങളുടെയുടെ പ്രവർത്തനമെന്നും അദ്ദേഹം കുറ്റപ്പെടുത്തി.2013‑ൽ കോൺഗ്രസ് സർക്കാർ കർണാടകയിൽ അധികാരത്തിൽ വന്നപ്പോൾ പറഞ്ഞ വാഗ്ദാനങ്ങളിൽ 90 ശതമാനവും പാലിച്ചിട്ടുണ്ട്. എന്നാൽ, കഴിഞ്ഞ തിരഞ്ഞെടുപ്പിൽ നൽകിയ വാഗ്ദാനങ്ങളിൽ 75 ശതമാനം പോലും പാലിക്കാൻ ബിജെപി സർക്കാരിനായില്ല. അത് ജനങ്ങൾക്ക് മനസ്സിലായതായും വേണുഗോപാല്‍ പറഞ്ഞു.

കർണാടകയെ മോഡിയുടേയും, ബിജെപിയുടേയും കൈകളിൽ ഏൽപ്പിക്കണമെന്ന് അമിത് ഷാ നിരന്തരം പറയുമ്പോൾ കഴിഞ്ഞ വർഷങ്ങളിൽ സംസ്ഥാനം ആരുടെ കൈകളിൽ ആയിരുന്നു എന്നും അതുകൊണ്ട് ജനങ്ങൾക്ക് എന്ത് പ്രയോജനം ഉണ്ടായി എന്നും വേണുഗോപാൽ ചോദിച്ചു

Eng­lish Sum­ma­ry: The Con­gress said that the BJP gov­ern­ment in Kar­nata­ka was a sym­bol of corruption

You may also like this video: 

TOP NEWS

December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024
December 24, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.