24 December 2025, Wednesday

Related news

December 7, 2025
November 30, 2025
November 24, 2025
November 15, 2025
November 15, 2025
November 15, 2025
November 13, 2025
November 13, 2025
November 11, 2025
November 11, 2025

പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു

Janayugom Webdesk
അമ്പലപ്പുഴ
November 3, 2023 9:32 pm

പാചക വാതകം ചോർന്ന് ഫ്രിഡ്ജ് പൊട്ടിത്തെറിച്ചു. അമ്പലപ്പുഴ തെക്ക് പഞ്ചായത്ത് 13-ാം വാർഡ് കച്ചേരി മുക്കിന് തെക്ക് പൊന്നാലയം വീട്ടിൽ ബിനുവിന്റെ വീട്ടിലാണ് അപകടമുണ്ടായത്. രാവിലെ 11 ഓടെയായിരുന്നു അപകടം. പാചക വാതക വിതരണക്കാരനായ ഇദ്ദേഹത്തിന്റെ വീട്ടിൽ അടുക്കളക്ക് സമീപം വെച്ചിരുന്ന പാചക വാതകമാണ് ചോർന്നത്. ഭാര്യ സ്മിത അടുക്കളയിൽ മറ്റൊരു ഗ്യാസ് സ്റ്റൗവിൽ വെള്ളം തിളപ്പിക്കുകയായിരുന്നു.

ഈ സമയം അടുക്കളയിലുണ്ടായിരുന്ന ഫ്രിഡ്ജ് വലിയ ശബ്ദത്തോടെ പൊട്ടിത്തെറിക്കുകയായിരുന്നു. ഉടൻ തന്നെ ഇവർ മൂന്നര വയസുള്ള കുട്ടിയുമായി പുറത്തേക്ക് ഓടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഗ്യാസ് സ്റ്റൗവും കത്തിനശിച്ചു. മിക്സി, ജ്യൂസർ, കബോർഡ്, തുടങ്ങി അടുക്കള ഉപകരണങ്ങളും പാത്രങ്ങളും പൂർണമായി കത്തി നശിച്ചു. തകഴി, ആലപ്പുഴ എന്നിവിടങ്ങളിൽ നിന്നെത്തിയ നാലു യൂണിറ്റ് ഫയർഫോഴ്സ് സംഘമാണ് തീ പൂർണമായും അണച്ചത്.

തകഴി അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എസ് സുരേഷിന്റെ നേതൃത്വത്തിലുള്ള സംഘം ഒരു മണിക്കൂറോളം നടത്തിയ പരിശ്രമത്തിനൊടുവിലാണ് അപകട സാധ്യതയില്ലാതാക്കിയത്. പാചക വാതകം മൂലമുള്ള അപകടങ്ങള്‍ ഒഴിവാക്കാൻ പ്രത്യേക സജ്ജീകരണമുള്ള വാഹനത്തിന്റെ സഹായത്തോടെയാണ് തീയണച്ചത്. രക്ഷാ പ്രവർത്തനത്തിനിടെ അസ്വസ്ഥതയുണ്ടായ വീട്ടുടമ ബിനു ചികിത്സ തേടി.

Eng­lish Sum­ma­ry: The cook­ing gas leaked and the fridge exploded

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.