നീർക്കുന്നത് പ്രവർത്തിക്കുന്ന കൊച്ചുപുരയ്ക്കൽ രാജീവിന്റെ കൊപ്രാ വെളിച്ചെണ്ണ യൂണിറ്റിന് തീപിടിത്തം ഉണ്ടായി. കൊപ്രാ ഉണക്കുന്നതിനുള്ള ഡ്രയറിന് ഷോർട്ട് സർക്യൂട്ട് സംഭവിച്ചതാണ് തീപിടുത്തത്തിന് കാരണമായത്. തീ പിടുത്തത്തെ തുടർന്ന് പ്രദേശത്ത് മണിക്കൂറുകളോളം പുക പടലം തങ്ങി നിന്നു.
തൊട്ടടുത്ത സ്ഥാപനങ്ങളിലുള്ളവരേയും റൂമുകളിൽ താമസിച്ചിരുന്നവരേയും ഫയർഫോഴ്സുo പൊലീസും സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റി.ഓണക്കാലത്തേയ്ക്ക് ആവശ്യമായ തയ്യാറെടുപ്പുകൾ നടത്തുന്നതിനിടയിലാണ് തിപിടുത്തം സംഭവിച്ചത്. ഏകദേശം രണ്ടര ലക്ഷം രൂപയുടെ നഷ്ടം ഉണ്ടായതായി കണക്കാക്കുന്നു. ആലപ്പുഴയിൽ നിന്നും തകഴിയിൽ നിന്നുമായിട്ടാണ് ഫയർ ഫോഴ്സ് റെസ്ക്യൂ ടീം എത്തിയത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.