ബ്രിട്ടനിലെ ചാള്‍സ് മൂന്നാമൻ രാജാവിന്‍റെ കിരീടധാരണം പൂർത്തിയായി. ഏഴ് പതിറ്റാണ്ടിന് ശേഷമാണ് ബ്രിട്ടനിൽ കിരീടധാരണം നടക്കുന്നത്. അഞ്ച് ഘട്ടമായിട്ടായിരുന്നു കിരീടധാരണ ചടങ്ങുകൾ. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിലെ കിരീടധാരണ ചടങ്ങ് ഇന്ത്യൻ സമയം ഉച്ച കഴിഞ്ഞ് 3.30 നാണ് ആരംഭിച്ചത്.
പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളാണ് ചാൾസിന്‍റെ സ്ഥാനാരോഹണത്തെ വ്യത്യസ്തമാക്കിയത്. ചടങ്ങില്‍ പങ്കെടുക്കാൻ വിവിധ രാഷ്ട്രത്തലവൻമാര്‍ എത്തിച്ചേർന്നു. ഇന്ത്യയെ പ്രതിനിധീകരിച്ച് ഉപരാഷട്രപതി ജഗദീപ് ധൻകറാണ് ചടങ്ങില്‍ പങ്കെടുത്തത്. ചടങ്ങുകള്‍ നടക്കുന്ന വെസ്റ്റ് മിനിസ്റ്റര്‍ ആബിയില്‍ കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്. 2000 പേർക്ക് മാത്രമാണ് പ്രവേശനം അനുവദിച്ചിരുന്നത്.
എലിസബത്ത് രാജ്ഞിയുടെ മരണത്തെ തുടർന്ന് അവരുടെ മൂത്ത മന്നെ ചാൾസിനെ രാജാവായി ബെക്കിംങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഔദ്യോഗികമായി ചാൾസിന്‍റെ കിരീടധാരണം ഇതുവരെ നടന്നിരുന്നില്ല. രാജ്ഞിയുടെ മരണത്തെ തുർന്നുള്ള ഔദ്യോഗിക ദുഖാചരണം അവസാനിച്ചതിന് പിന്നാലെ തന്നെ കിരീടധാരണ തീയതിയും ബെക്കിങ്ഹാം കൊട്ടാരം പ്രഖ്യാപിച്ചിരുന്നു. അതിൻപ്രകാരമാണ് മെയ് 6ന് വെസ്റ്റ് മിൻസ്റ്റർ ആബെയിൽ കിരീട ധാരണ ചടങ്ങ് നടന്നത്. കഴിഞ്ഞ 900 വർഷമായി ബ്രിട്ടീഷ് രാജാക്കന്മാരുടെ കിരീടധാരണ ചടങ്ങുകൾ നടക്കുന്നത് ഇവിടെത്തന്നെയാണ്. വെസ്റ്റ് മിൻസ്റ്റർ ആബെയിൽ നടക്കുന്ന നാല്പതാമത്തെ കിരീടധാരണ ചടങ്ങാണ് ചാൾസിന്‍റേത്.
English Summary; The coronation is complete; Charles III is the new ruler of Britain
You may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.