18 April 2025, Friday
KSFE Galaxy Chits Banner 2

Related news

April 16, 2025
April 14, 2025
April 9, 2025
April 9, 2025
April 9, 2025
April 8, 2025
April 6, 2025
April 5, 2025
April 4, 2025
April 3, 2025

നാട് നെഞ്ചേറ്റി വാങ്ങുന്നു ഇടത് നായകനെ ; വയനാടിന്റെ ശബ്ദമാകാന്‍ സത്യന്‍മൊകേരി

Janayugom Webdesk
വയനാട്
November 3, 2024 12:04 pm

വയനാടിന്റെ ശബ്ദമാകാന്‍ സത്യന്‍മൊകേരി… അനൗണ്‍സ്മെന്റ് വാഹനം പറയുന്നതും യുഡിഎഫും ബിജെപിയും ഭയക്കുന്നതുമായ രാഷ്ട്രീയം. ‘രാഹുൽ ഗാന്ധി എംപിയാകുമ്പോൾ ഞങ്ങൾ ഏറെ പ്രതീക്ഷിച്ചിരുന്നു. എല്ലാം വെറുതെയെന്ന് തെളിയിച്ച നാളുകളായിരുന്നു പിന്നീട്. ഇന്ന്‌ ഞങ്ങൾക്കുറപ്പുണ്ട്‌ ലോക്‌സഭയിൽ ഞങ്ങളുടെ ശബ്ദമാകാൻ സത്യൻ മൊകേരിയെപോലുള്ളവർ വേണം’. വയനാട്‌ ലോക്‌സഭാ മണ്ഡലം എൽഡിഎഫ്‌ സ്ഥാനാര്‍ത്ഥി സത്യൻ മൊകേരിയുടെ വാഹന പ്രചരണ പര്യടനത്തിന് കാത്തു നിന്ന ആള്‍ക്കൂട്ടത്തില്‍ കര്‍ഷകനായ മൊയ്തീന്റെ വാക്കുകള്‍. 

ഞായറാഴ്ച രാവിലെ 9.30ന് പന്നിക്കോടു നിന്നായിരുന്നു തിരുവമ്പാടി നിയമസഭാ മണ്ഡലത്തിലെ വാഹനപ്രചരണ പര്യടനത്തിന്‌ തുടക്കം. തങ്ങളിലൊരാളായി ജനങ്ങള്‍ സത്യൻ മൊകേരിയെ നെഞ്ചേറ്റുന്നു.
വാദ്യമേളങ്ങളും മുത്തുക്കുടുകളും അലംങ്കാരങ്ങളും സ്വീകരണഇടങ്ങളെ വശ്യമാക്കുന്നു. ആഘോഷമാക്കി പടക്കങ്ങളും പൂത്തിരികളും.
വയനാട്ടില ജനങ്ങളെ വഞ്ചിക്കുന്നവർ ഇനിവേണ്ടെന്ന പ്രഖ്യാപനവുമായാണ്‌ ഓരോ സ്വീകരണ കേന്ദ്രങ്ങളിലും സ്ഥാനാര്‍ത്ഥിയെ വരവേൽക്കാൻ നാട്‌ ഒത്തുകൂടുന്നത് ‘നിങ്ങളിൽ ഒരാളായി എക്കാലവും കൂടെയുണ്ടാകും’ നാടിനെ തൊട്ടറിഞ്ഞ്‌ പഴയ സൗഹൃദങ്ങളും പരിചയവും പുതുക്കിയാണ് ഓരോകേന്ദ്രങ്ങളിലും പര്യടനം കടന്നുപോകുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.