4 March 2026, Wednesday

Related news

February 27, 2026
February 26, 2026
February 24, 2026
February 23, 2026
February 21, 2026
February 21, 2026
February 16, 2026
February 16, 2026
February 16, 2026
February 14, 2026

രാജ്യം അതീവ ഗൗരവമായ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നു: പി പി സുനീര്‍

Janayugom Webdesk
കോട്ടയം
February 10, 2026 10:08 am

രാജ്യം അതീവ ഗൗരവമായ രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നുവെന്ന് പി പി സുനീർ എംപി. എകപക്ഷീയമായി കേന്ദ്രം രാഷ്ട്രീയ താൽപര്യങ്ങൾ അടിച്ചേൽപ്പിക്കുകയാണ്. ഇടതുപക്ഷത്തെ സംബന്ധിച്ചടത്തോളം ഇത്തരം വെല്ലുവിളികൾ ഏറ്റെടുക്കാനും തെരഞ്ഞെടുപ്പ് പ്രയോജനപ്പെടുത്തണം. ഭരണത്തുടർച്ച വികസനക്ഷേമ പ്രവർത്തനങ്ങൾ തുടരുന്നതിനൊപ്പം മൂർത്തമായ ജനകീയ ബദലിനും വഴിയാകും, മുണ്ടക്കയത്ത് മധ്യമേഖലാ വികസന മുന്നേറ്റജാഥയ്ക്ക് നൽകിയ സ്വീകരണത്തിൽ പ്രസംഗിക്കുയായിരുന്നു പി പി സുനീർ. 

തെരഞ്ഞെടുപ്പ് കമ്മിഷന്‍ കേന്ദ്രഭരണകൂടത്തിന്റെ പോഷകസംഘടനായി പ്രവര്‍ത്തിക്കുന്നു. ഹൈക്കോടതിയും സുപ്രീം കോടതിയും പക്ഷപാതിത്തം പുലര്‍ത്തുന്നുവോ എന്ന് ജനങ്ങള്‍ സംശയിക്കുന്നു. ജഡ്ജിമാരുടെ നിയമനങ്ങളില്‍ വരെ ആക്ഷേപം ഉയരുന്നു. കോര്‍പ്പറേറ്റുകളില്‍ നിന്നുള്ള കോടാനുകോടി അഴിമതപ്പണം രാഷ്ട്രീയ വിലപേശലിനും അട്ടിമറിക്കുമായി കേന്ദ്രം ഉപയോഗിക്കുന്നു.ട്രംപിനു മുന്നില്‍ മോഡി പരമാധികാരവും രാജ്യത്തിന്റെ സ്വാശ്രയത്വവും പണയപ്പെടുത്തി. ഒരുകാലത്തിലും ഇല്ലാത്ത ദുരിതത്തിലേയ്ക്കും ഭീകരാവസ്ഥയിലേയ്ക്കും രാജ്യം നീങ്ങുന്നു. പ്രതിപക്ഷവും വേറിട്ടതല്ല. പാര്‍ലമെന്റ് വേളയില്‍ ജര്‍മ്മനിയില്‍ ബിഎംഡബ്ള്യൂ ബൈക്കിന്റെ കുതിരശക്തി പരീക്ഷിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ജനകീയ പ്രശ്നങ്ങള്‍ക്ക് നല്‍കുന്ന പ്രാധാന്യം അത്രമതിയെന്നാണ് അവര്‍ ചിന്തിക്കുന്നത്, പിപി സുനീര്‍ ചൂണ്ടിക്കാട്ടി. 

മുസ്ലിം ലീഗ് ഇപ്പോള്‍ ഉയർത്തുന്ന പല മുദ്രാവാക്യങ്ങളും ജമാ അത്തെ ഇസ്ലാമി ഉൾപ്പെടെയുള്ള മതരാഷ്ട്ര വാദികൾ മുന്നോട്ടുവയ്ക്കുന്ന വിധത്തിലുള്ളതാണ്. മതരാഷ്ട്ര വാദികളുടെയും തീവ്രവാദ സമീപനം സ്വീകരിക്കുന്നവരുടെയും മുദ്രാവാക്യമേറ്റെടുത്ത് മുസ്ലിം ലീഗ് പ്രവർത്തിക്കുമ്പോൾ മതരാഷ്ട്ര വാദം പ്രചരിപ്പിക്കുകയെന്ന ജമാഅത്തെ ഇസ്ലാമിയുടെ ദൗത്യം അവർ സ്വയം ഏറ്റെടുക്കുന്നു. ഇത്തരം മതരാഷ്ട്ര ആശയങ്ങളെ ചൂണ്ടിക്കാട്ടി ശക്തിപ്പെടാൻ സംഘ്പരിവാറിന് അവസരമൊരുക്കുകയും ചെയ്യുന്നു, അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.