22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

ഇന്ത്യയെന്ന പേര് ഭയക്കുന്നവരാണ് രാജ്യം ഭരിക്കുന്നത്: ആയിഷ സുൽത്താന

Janayugom Webdesk
തൃശൂർ
September 5, 2023 10:56 pm

ഇന്ത്യയെന്ന പേര് ഭയക്കുന്നവരാണ് ഇന്ന് രാജ്യം ഭരിക്കുന്നതെന്നും ഇവർ രാജ്യത്തിന്റെ പേര് ഭാരതം എന്നാക്കണമെന്ന് തർക്കിക്കുകയാണെന്നും സംവിധായക ആയിഷ സുൽത്താന. കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് തൃശൂർ കോർപറേഷൻ പരിസരത്ത് സംഘടിപ്പിച്ച സ്ത്രീയും സിനിമയും വനിതാ ഫിലിം ഫെസ്റ്റിവൽ സമാപന സ­മ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അ­വർ. ആരുടെയും ഷൂ നക്കി നേ­ടിയ സ്വാതന്ത്ര്യമല്ല നമ്മുടേത്, പൊരുതി നേടിയതാണ്. എന്നിട്ടും നമ്മുടെ രാജ്യത്ത് ചോദ്യങ്ങൾ ചോദിക്കാനുള്ള സ്വാതന്ത്ര്യം ഇല്ലാതായെന്നും അവർ പറഞ്ഞു.

നല്ല ചികിത്സയ്ക്കോ വിദ്യാഭ്യാസത്തിനോ കുടിവെള്ളത്തിനോ വേണ്ടി ശബ്ദമുയർത്തുന്നവർ രാജ്യദ്രോഹികളാക്കപ്പെടുകയാണ്. കന്നുകാലികളെ പരിചരിക്കാൻ അത്യാധുനിക ആംബുലൻസ് സൗകര്യം ഉള്ള ഒരു രാജ്യത്തെ പൗരന്മാരാണ് നല്ല ചികിത്സ ലഭിക്കാതെ മരിക്കുന്നത്. ലക്ഷദ്വീപിലെ കുട്ടികൾ ഇന്നും നല്ലൊരു ക്ലാസ്‍മുറിക്കായുള്ള പോരാട്ടത്തിലാണ്. ത­ങ്ങൾക്ക് നേരിട്ട അനീതികളെ സ്ക്രീനിലെത്തിച്ചപ്പോൾ താൻ രാജ്യദ്രോഹിയായെന്നും തന്റെ നാട്ടിലെ പ്രശ്നങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഇനിയും എത്ര തവണ വേണമെങ്കിലും രാജ്യദ്രോഹിയാകാൻ തയ്യാറാണെന്നും ആയിഷ പറഞ്ഞു. പ്രത്യേക അജണ്ടകളിൽ സിനിമകൾ നിർമ്മിക്കുന്ന ഇന്നത്തെ കാലത്ത് കേരളാ സ്റ്റോറിയെ പോലെ കള്ളം പറയുന്ന സിനിമകളല്ല, യാഥാർത്ഥ്യം തുറന്നുകാട്ടുന്ന സിനിമകളാണ് ഉണ്ടാകേണ്ടത്. ഇന്ത്യൻ ഭരണഘടനയും ജനാധിപത്യവും എ­ന്താ­ണെന്ന് മനസിലാക്കി എല്ലാവരും ഉണർന്ന് പ്രവർത്തിക്കേണ്ട സമയമാണെന്നും അവർ പറഞ്ഞു.

ആയിഷ സുൽത്താന, സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാക്കളായ റഫീക്ക് അഹമ്മദ്, മാസ്റ്റർ ഡാവിഞ്ചി, ജിതിൻ രാജ് എന്നിവരെ റവന്യു മന്ത്രി കെ രാജൻ ആദരിച്ചു. വനിതാ കലാസാഹിതി ജില്ലാ പ്രസിഡന്റ് സി കെ രത്നകുമാരി അധ്യക്ഷത വഹിച്ചു. മഹിളാസംഘം സംസ്ഥാന പ്രസിഡന്റും ക്ഷീര വികസന മന്ത്രിയുമായ ജെ ചിഞ്ചുറാണി, സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, സിപിഐ ജില്ലാ സെക്രട്ടറി കെ കെ വത്സരാജ്, ഇപ്റ്റ ജില്ലാ സെക്രട്ടറി വൈശാഖ് അന്തിക്കാട് എന്നിവർ പങ്കെടുത്തു. മഹിളാസംഘം ജില്ലാ ജോയിന്റ് സെക്രട്ടറി അഡ്വ. ജയന്തി സുരേന്ദ്രൻ സ്വാഗതവും മണ്ഡലം സെക്രട്ടറി നിഷ രാമകൃഷ്ണൻ നന്ദിയും പറഞ്ഞു. പുതുക്കാട് സംഘടിപ്പിച്ച ഓ­പ്പൺ സ്ക്രീൻ ഫിലിം ഫെസ്റ്റിവെൽ ചലച്ചിത്ര താരവും സംസ്ഥാന അവാർഡ് ജേതാവുമാ­യ സിജി പ്രദീപ് ഉദ്ഘാടനം ചെയ്തു. സിപിഐ സംസ്ഥാന കൗൺസിൽ അംഗം വി എസ് പ്രിൻസ് സിജി പ്രദീപിനുള്ള ആദരവ് സമർപ്പിച്ചു. മണ്ണുത്തി അഗ്രികൾച്ചറൽ സര്‍വകലാശാലയിൽ സിനിമ ന്യൂ നോർമൽ പ്രദർശിപ്പിച്ചു.

വനിതാ സംരംഭക സംഗമം ശ്രദ്ധേയമായി

കേരള മഹിളാസംഘം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സംഘടിപ്പിച്ച വനിതാ സംരംഭക സംഗമം ശ്രദ്ധേയമായി. മ‍ൃഗ‑സംരക്ഷണ ക്ഷീര വികസന മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. നൂറുകണക്കിന് വനിതാ സംരംഭകർ പങ്കെടുത്തു. മഹിളാസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് ഇ എസ് ബിജിമോൾ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി വി എസ് സുനിൽകുമാർ മുഖ്യാതിഥിയായി. മഹിളാസംഘം സംസ്ഥാന സെക്രട്ടറി അഡ്വ. പി വസന്തം, ചേംബർ ഓഫ് കൊമേഴ്സ് പി കെ ജലീൽ, സ്വാഗതസംഘം ചെ­യർമാൻ കെ കെ വത്സരാജ്, ജനറൽ കൺവീനർ പി ബാലചന്ദ്രൻ എംഎൽഎ, കെ ശ്രീകുമാർ, അ­ഡ്വ. ടി ആർ രമേഷ്‍കുമാർ, എം സ്വർണലത എന്നിവർ സംസാരിച്ചു. ഡിഐസി ജനറൽ മാനേജർ ഷീബ വിഷയാവതരണം നടത്തി. ഷീന പറയങ്ങാട്ടിൽ സ്വാഗതവും ഗീത രാജൻ നന്ദിയും പറഞ്ഞു.

Eng­lish Summary:The coun­try is ruled by those who fear the name of India: Ayesha Sultana
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.