
താളവും മേളവും കലാ വിരുന്നും വിസ്‌മയം തീർക്കുമ്പോൾ നാടൊഴുകും കുഞ്ചന്റെ മണ്ണിലേക്ക്. കലയുടെ മഹോത്സവമായ കേരള സർവകലാശാല കലോത്സവത്തിന് നാളെ തിരി തെളിയുമ്പോൾ ഇനി എല്ലാ കണ്ണുകളും അമ്പലപ്പുഴയിലേക്ക്. ഒൻപത് വരെ എട്ട് വേദികളിലായാണ് കലോത്സവം നടക്കുന്നത്. 117 മത്സര ഇനങ്ങളിൽ 250 കലാലയങ്ങളിൽ നിന്നായി അയ്യായിരത്തിലധികം കലാ പ്രതിഭകൾ മാറ്റുരക്കാനെത്തും. കുഞ്ചൻ നമ്പ്യാരുടെ ജന്മദിനമായ നാളെ പകൽ മൂന്ന് മണിക്ക് സാംസ്‌കാരിക ഘോഷയാത്ര അമ്പലപ്പുഴ കെ കെ കുഞ്ചുപിള്ള മെമ്മോറിയൽ എച്ച്എസ്എസ്സിൽ നിന്ന് ആരംഭിക്കും.
പ്രധാന വേദിയായ അമ്പലപ്പുഴ ഗവൺമെന്റ് കോളേജിൽ 4:30 ന് മന്ത്രി സജിചെറിയാൻ കലോത്സവം ഉദ്‌ഘാടനം ചെയ്യും . കേരള സർവ്വകലാശാല യൂണിയൻ ചെയർമാൻ എ വിഷ്ണു അധ്യക്ഷനാകും. കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്, എ എം ആരീഫ് എംപി എന്നിവർ മുഖ്യാതിഥികളാവും. കേരള സർവ്വകലാശാല വൈസ് ചാൻസിലർ ഡോ മോഹൻ കുന്നുമ്മൽ മുഖ്യ പ്രഭാഷണം നടത്തും. ചലച്ചിത്രതാരങ്ങളായ ടിനി ടോം, ആൻസൻ പോൾ എന്നിവർ വിശിഷ്ടാതിഥികളായിരിക്കും.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, കേരള സർവ്വകലാശാല സിൻഡിക്കേറ്റംഗങ്ങളായ എ അജികുമാർ , കെ എച്ച് ബാബുജാൻ എസ് സന്ദീപ് ലാൽ, ഡോ. എം വിജയൻപിള്ള, ഡോ. കെ ജി. ഗോപ്ചന്ദ്രൻ, പ്രൊഫ. കെ ലളിത, പി രാജേന്ദ്രകുമാർ, ബിജുകുമാർ ജി, കേരള സർവ്വകലാശാല രജിസ്ട്രാർ കെ എസ് അനിൽകുമാർ , ഡിപ്പാർട്മെന്റ് ഓഫ് സ്റ്റുഡന്റ് സർവീസസ് ഡയറക്ടർ സിദ്ദിഖ് , അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബാ രാകേഷ് , അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശോഭ ബാലൻ , ജില്ലാ പഞ്ചായത്ത് അംഗം പി അഞ്ജു , ബ്ലോക്ക് പഞ്ചായത്ത് അംഗം ആർ ജയരാജ് , ഗ്രാമ പഞ്ചായത്ത് അംഗം സുഷമ രാജീവ് , കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി വൈസ് ചെയർമാൻ എ ഓമനക്കുട്ടൻ സ്വാഗതസംഘം ജനറൽ കൺവീനർ എ എ അക്ഷയ് എന്നിവർ സംസാരിക്കും. കേരള സർവ്വകലാശാല യൂണിയൻ ജനറൽ സെക്രട്ടറി എം നസീം നന്ദിപറയും.
English summary: The country will flow to Kunchan’s soil; The festival of art will kick off tomorrow
you may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.