
രാജ്യം രണ്ട് ഘട്ടങ്ങളിലായി സെൻസസ് നടപടിയിലേക്ക്. 16 വര്‍ഷത്തിന് ശേഷം നടക്കുന്ന ആദ്യത്തെ സെന്‍സസ് ആയിരിക്കും ഇത്.
രാജ്യത്തെ ജനസംഖ്യയുടെ സമഗ്രമായ എണ്ണവും സാമൂഹിക‑സാമ്പത്തിക വിശദാംശങ്ങളും ഉള്‍ക്കൊള്ളുന്ന സെന്‍സസ് നടപടികള്‍ 2027 മാര്‍ച്ച് ഒന്ന് മുതല്‍ ആരംഭിക്കും. കേന്ദ്ര സർക്കാരാണ് ഇക്കാര്യം അറിയിച്ചത്.
ലഡാക്ക്, ജമ്മു കശ്മീര്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ് തുടങ്ങിയ മഞ്ഞ് വീഴ്ചയുള്ള സംസ്ഥാനങ്ങളില്‍ അടുത്ത വര്‍ഷം ഒക്ടോബറില്‍ തന്നെ സെന്‍സസ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. 2021‑ലാണ് രാജ്യത്ത് അവസാനമായി സെന്‍സസ് നടത്തിയത്. രാജ്യത്ത് സാധാരയായി പത്ത് വര്‍ഷം കൂടുമ്പോള്‍ സെന്‍സസ് നടത്താറുണ്ടായിരുന്നു. ഇതനുസരിച്ച് 2021‑ലായിരുന്നു സെന്‍സസ് നടത്തേണ്ടിയിരുന്നത്. എന്നാല്‍ കോവിഡ് മഹാമാരിമൂലം നീട്ടിവെച്ച സെന്‍സസാണ് 2027‑ല്‍ ആരംഭിക്കുന്നത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.