രാജ്യത്തെ ആദ്യ ഓൺലൈൻ 24 x 7 കോടതി കൊല്ലത്ത്. നാളെ കോടതി പ്രവർത്തനമാരംഭിക്കും. വാദിക്കും പ്രതിക്കും ഓൺലൈനായി കേസ് നടപടികളിൽ പങ്കെടുക്കാനുള്ള സൌകര്യമാണ് കോടതി നൽകുന്നത്. കൊല്ലത്തെ 3 ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ് കോടതികളിലും ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതികളിലും നെഗോഷ്യബിൾ ഇൻസ്ട്രുമെൻറ് പ്രകാരം ഫയൽ ചെയ്യേണ്ട ചെക്ക് മുടങ്ങിയ കേസുകളാണ് പുതിയ കോടതി പരിഗണിക്കുന്നത്.
ഒരു മജിസ്ട്രേറ്റും 3 ജീവനക്കാരുമാകും കോടതിയിലുണ്ടാകുക. കേസിലോ കക്ഷികളോ അഭിഭാഷകരോ കേസിൽ ഹാജരാകാതെ തന്നെ 24 മണിക്കൂറും ഓൺലൈനായി കേസ് ഫയൽ ചെയ്യാം എന്ന പ്രത്യേകതയും ഈ കോടതിക്കുണ്ട്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.