
രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിൻ 2027 ഓഗസ്റ്റോടെ ഓടി തുടങ്ങുമെന്ന പ്രഖ്യാപനവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ്. ഗൂഗിൾ മാപ്പില്‍ മുംബൈയിൽ നിന്ന് അഹമ്മദാബാദിലേക്കുള്ള യാത്രാ സമയം ഒമ്പത് മണിക്കൂറാണ് കാണിക്കുന്നത്. ബുള്ളറ്റ് ട്രെയിനിൽ ആളുകൾക്ക് രണ്ട് മണിക്കൂർ ഏഴ് മിനിറ്റിനുള്ളിൽ ആ ദൂരം പിന്നിടാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. മുംബൈയ്ക്കടുത്തുള്ള ഗൻസോളിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ബുള്ളറ്റ് ട്രെയിൻ “മധ്യവർഗത്തിനുള്ള ഗതാഗതം” ആയിരിക്കുമെന്നും നിരക്കുകൾ “ന്യായമായത്” ആയിരിക്കുമെന്നും മന്ത്രി പറഞ്ഞു.
രാവിലെയും വൈകുന്നേരവും തിരക്കേറിയ സമയങ്ങളിൽ ഓരോ അരമണിക്കൂറിലും ഒരു ട്രെയിൻ പുറപ്പെടുന്ന തരത്തിലാണ് സർവീസുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. തിരക്കേറിയ സമയങ്ങളിൽ ഓരോ 10 മിനിറ്റിലും ഒരു ട്രെയിൻ ഉണ്ടാകും. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള യാത്രയ്ക്ക് ടിക്കറ്റ് റിസർവേഷൻ ആവശ്യമില്ലെന്നും യാത്രക്കാർക്ക് സ്റ്റേഷനിൽ എത്തി കയറാമെന്നും മന്ത്രി പറഞ്ഞു.
2029 ഡിസംബറോടെ മുഴുവൻ പദ്ധതിയും പൂർത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി നേരത്തെ റെയിൽവേ മന്ത്രി പറഞ്ഞിരുന്നു. 2028 ഓടെ താനെ വരെ ബുള്ളറ്റ് ട്രെയിൻ സർവീസുകൾ നീട്ടുമെന്നും 2029 ഓടെ മുംബൈയിൽ എത്തുമെന്നും റെയിൽവേ മന്ത്രി കൂട്ടിച്ചേർത്തു. 2027 ൽ ആദ്യ ഘട്ടത്തില്‍ സൂറത്തിൽ നിന്ന് ബിലിമോറ വരെയായിരിക്കും സർവീസ് നടത്തുക. മുംബൈ, താനെ, വിരാർ, ബോയ്സർ, വാപ്പി, ബില്ലിമോറ, സൂററ്റ്, ബറൂച്ച്, വഡോദര, ആനന്ദ്, അഹമ്മദാബാദ്, സബർമതി എന്നിങ്ങനെ 12 സ്റ്റേഷനുകളായിരിക്കും ഉണ്ടായിരിക്കുക. 2028 ൽ താനെയും 2029 ൽ ബാന്ദ്ര കുർള കോംപ്ലക്സും ഇതിൽ ഉൾപ്പെടുത്തും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.