23 January 2026, Friday

Related news

January 8, 2026
January 7, 2026
December 10, 2025
December 2, 2025
August 20, 2025
August 20, 2025
August 20, 2025
August 20, 2025
August 18, 2025
July 28, 2025

രാജ്യത്തെ അടുത്ത സെൻസസ് 2027ൽ; രണ്ടു ഘട്ടമായി നടത്തുമെന്ന് കേന്ദ്ര സർക്കാർ

Janayugom Webdesk
ന്യൂഡൽഹി
December 2, 2025 6:18 pm

രാജ്യത്ത് 2011ന് ശേഷമുള്ള ആദ്യത്തെ സെൻസസ് 2027ൽ ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ലോക്‌സഭയിൽ കോൺഗ്രസ് എം പി യും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ ചോദ്യത്തിന് മറുപടിയായാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി ഇക്കാര്യം അറിയിച്ചത്. രാജ്യത്തെ ജനസംഖ്യാ കണക്കെടുപ്പ് 2027ൽ രണ്ട് ഘട്ടങ്ങളായാണ് നടത്തുക. ഒന്നാം ഘട്ടം 2026 ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ നടക്കും. ഈ ഘട്ടത്തിൽ വീടുകളുടെ പട്ടികപ്പെടുത്തലും ഭവന സെൻസസുമാണ് ഉൾപ്പെടുക.
രണ്ടാം ഘട്ടം 2027 ഫെബ്രുവരി മുതൽ മാർച്ച് വരെയായിരിക്കും നടക്കുക. ഈ ഘട്ടത്തിൽ വീടുകളുടെ ലിസ്റ്റിംഗ് നടപടികൾ പൂർത്തിയാക്കും. അവസാനമായി ഇന്ത്യയിൽ സെൻസസ് നടന്നത് 2011ലാണ്. 2021ൽ സെൻസസ് നടത്താൻ പദ്ധതിയിട്ടിരുന്നെങ്കിലും, കോവിഡ് 19 മഹാമാരിയെത്തുടർന്ന് ഇത് മാറ്റിവെക്കുകയായിരുന്നു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.