കല്ലമ്പലം ദേശീയപാതയില്‍ ദമ്പതികള്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടര്‍ മറിഞ്ഞ് യുവതിക്ക് ദാരുണാന്ത്യം. ഭര്‍ത്താവും മക്കളും പരിക്കുകളോടെ രക്ഷപ്പെട്ടു. ആഴാംകോണം മുല്ലമംഗലം വൈഗ ലാന്‍ഡില്‍ രഞ്ചുലാലിന്റെ ഭാര്യ ലക്ഷ്മി (29) ആണ് മരിച്ചത്. ആഴാംകോണം ജംഗ്ഷനു സമീപം ഇന്ന് പുലര്‍ച്ചെയായിരുന്നു അപകടമുണ്ടായത്. കീഴൂര്‍ ദുര്‍ഗാ ഭഗവതി ക്ഷേത്രത്തിലെ ഉത്സവം കണ്ടു വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു അപകടം.
ദേശീയപാതയിലെ റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട് പണികള്‍ നടക്കുന്നതിനാല്‍ പല സ്ഥലങ്ങളിലും കുഴി നിറഞ്ഞ നിലയിലായിരുന്നു. കോണ്‍ക്രീറ്റ് പാളികളില്‍ തട്ടി നിയന്ത്രണം തെറ്റിയോ സ്‌കൂട്ടറിന്റെ സ്റ്റാന്‍ഡ് റോഡില്‍ തട്ടി വീണോ ആകാം അപകടം സംഭവിച്ചതെന്ന് പൊലീസ് പറയുന്നു.
റോഡില്‍ തെറിച്ചു വീണ ലക്ഷ്മിക്ക് പണി നടന്നു കൊണ്ടിരിക്കുന്ന കോണ്‍ക്രീറ്റ് പാളികളില്‍ തല തട്ടിയാണ് പരിക്കേറ്റത്. ഉടന്‍ തന്നെ പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
English Summary:The couple’s scooter overturned after returning from the festival; The woman died
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.