പാത്രിയാർക്കീസ് ബാവയുടെ കൽപ്പന കോടതി മരവിപ്പിച്ചു. ക്നാനായ സഭ സമുദായ ആർച്ച് ബിഷപ്പ് കുര്യാക്കോസ് മാർ സേവറിയോസ് മെത്രാപോലീത്തയ്ക്ക് എതിരായ പാത്രിയാർക്കീസ് ബാവയുടെ സസ്പെൻഷൻ ഉൾപ്പെടെയുള്ള കൽപ്പനയാണ് കോടതി മരവിപ്പിച്ചത് . കോട്ടയം മുൻസിഫ് കോടതിയുടേതാണീ ഉത്തരവ് പാത്രീയർക്കീസ് ബാവയ്ക്ക് ക്നാനായ സഭയുടെ മേൽ ആത്മീയ അധികാരം മാത്രമാണെന്ന് കോടതി കണ്ടെത്തി. സമുദായ മെത്രാപ്പോലീത്തയെ ഭരണത്തിൽ സഹായിക്കുവാൻ അസോസിയേഷന് മാത്രമേ അധികാരം ഉള്ളു എന്നും സഹായ മെത്രാപ്പോലീത്തന്മാർക്ക് ഇതിൽ യാതൊരു പങ്കുമില്ല എന്നും കോടതി വിലയിരുത്തി.
സമുദായ ഭരണഘടന ഭേദഗതിക്ക് വിളിച്ചു കൂട്ടിയ അസോസിയേഷൻ പിൻവലിക്കണമെന്ന പാത്രിയർക്കീസ് ബാവയുടെ നിർദ്ദേശം അതിരു കടന്ന കൈകടത്തലാണ്. എതിർവിഭാഗം ഉയർത്തിയ എല്ലാ വാദങ്ങളും കോടതി തള്ളി. 2024 മെയ് 18ന് പുറപ്പെടുവിച്ച കോടതിയുടെ ഇടക്കാല ഉത്തരവ് പിൻവലിക്കണമെന്ന അപേക്ഷയും കോടതി തള്ളിക്കളഞ്ഞു. സമുദായ അസോസിയേഷനും മാനേജിംഗ് കമ്മിറ്റിയും എന്നും അനുരജ്ഞനത്തിനായി നിലകൊള്ളുന്നവരാണന്ന് സമുദായ സെക്രട്ടറി ടി ഒ ഏബ്രഹാം തോട്ടത്തിൽ പറഞ്ഞു. സമുദായത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ സഹായ മെത്രാന്മാരുമായി അനുരജ്ഞന ചർച്ച നടത്തുമെന്ന് അദ്ദേഹം പറഞ്ഞു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.