4 February 2026, Wednesday

Related news

February 4, 2026
February 2, 2026
January 31, 2026
January 31, 2026
January 29, 2026
January 28, 2026
January 28, 2026
January 27, 2026
January 24, 2026
January 24, 2026

ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനിയെ മർദിച്ച അധ്യാപികയ്ക്ക് ജയില്‍ ശിക്ഷ വിധിച്ച് കോടതി

Janayugom Webdesk
അഹമ്മദാബാദ്
February 4, 2026 12:40 pm

ഒമ്പതാം ക്ലാസുകാരിക്ക് മുഖത്തടിയേറ്റ് കേൾവിശക്തി നഷ്ടപ്പെട്ടെന്ന കേസിൽ അധ്യാപികയ്ക്ക് ജയിൽശിക്ഷയും പിഴയും വിധിച്ച് കോടതി. ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള സ്വകാര്യ സ്കൂൾ അധ്യാപികയ്ക്കാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി മൂന്ന് വർഷവും മൂന്ന് മാസവും തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഗൃഹപാഠം പൂർത്തിയാക്കാത്തതിനെ തുടർന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ മർദിച്ചതിനാണ് ശിക്ഷ. 

ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം ഒരു വർഷം തടവും 25,000 രൂപ പിഴയും വേറെയും വിധിച്ചു. ആകെ 50,000 രൂപയാണ് പിഴ.2020ലാണ് കേസിനാസ്പദമായ സംഭവം. ഗാന്ധിനഗർ സെക്ടർ 28ലെ സ്വകാര്യ സ്കൂളിൽ സയൻസ് അധ്യാപികയായ പരുൾബെൻ ആണ് കേസിലെ പ്രതി. വിദ്യാർഥിനി ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ പ്രകോപിതയായ അധ്യാപിക കുട്ടിയുടെ ഇടത് കരണത്ത് ആഞ്ഞടിക്കുകയായിരുന്നു. പെൺകുട്ടിയുടെ കർണപടത്തിന് ഗുരുതര പരിക്കേൽക്കുകയും കേൾവിശക്തിക്ക് തകരാർ സംഭവിക്കുകയും ചെയ്തു.കുട്ടിക്ക് കേൾവിശക്തി നഷ്ടപ്പെട്ടതോടെ രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകുകയായിരുന്നു. 

Kerala State - Students Savings Scheme

TOP NEWS

February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 4, 2026
February 3, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.