ഉപയോഗ്യ ശൂന്യമായ കിണറ്റിൽ വീണ പശുവിനെ അഗ്നിരക്ഷാ സേന രക്ഷപെടുത്തി. മാന്നാർ പഞ്ചായത്ത് പതിനേഴാം വാർഡിൽ കണ്ടത്തിൽ വീട്ടിൽ മധുവിന്റെ പശുവാണ് കിണറ്റിൽ വീണത്.
മധുവിന്റെ വീടിന്റെ അടുത്ത പുരയിടത്തിൽ പുല്ല് തിന്നുന്നതിനായി കെട്ടിയിരുന്ന പശു നടന്ന കൂട്ടത്തിൽ പറമ്പിലെ ഉപയോഗ്യ ശൂന്യമായ കിണറ്റിലേക്ക് വീഴുകയായിരുന്നു. ശബ്ദം കേട്ട് ഇറങ്ങി നോക്കിയ വീട്ടുകാരാണ് പശു കിണറ്റിൽ വീണത് ആദ്യം കണ്ടത്. പിന്നീട് തൊട്ടടുത്തുള്ള ആശുപത്രിയിൽ ആളിനെ കൊണ്ടുവന്ന മാന്നാർ സ്റ്റോർ ജങ്ഷനിലെ ടാക്സി ഡ്രൈവർ ബിനുവിനോട് കാര്യം പറഞ്ഞപ്പോൾ ബിനു ഉടൻ തന്നെ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു.
തുടർന്ന് മാവേലിക്കര അഗ്നി രക്ഷാ നിലയത്തിൽ നിന്ന് അസിസ്റ്റന്റ് സ്റ്റാഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ അഗ്നിരക്ഷാസേനാംഗങ്ങളെത്തി പശുവിനെ രക്ഷിച്ചു കരയ്ക്ക് കയറ്റുകയായിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.