അവസാന വിസ്താര വിമാനത്തിന് വികാര നിർഭര യാത്രയയപ്പ് നൽകി ഒഡിഷ പട്നായിക് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഗ്രൌണ്ട് സ്റ്റാഫും ക്രൂ മെമ്പേഴ്സും. എയർ ഇന്ത്യയുമായി ലയിക്കുന്നതിന് മുൻപുള്ള വിസ്തതാരയുടെ അവസാന ഫുൾ സർവീസ് യാത്രയായിരുന്നു. എയർഇന്ത്യയുമായി ലയിച്ച വിസ്താരയുടെ ആദ്യവിമാനം ഇന്നലെ രാത്രി ദോഹയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ടു. ലയനത്തിന് ശേഷമുള്ള വിസ്താരയുടെ ആദ്യ അന്തർദേശീയ വിമാനം കൂടിയാണിത്.
വിസ്താര എയർഇന്ത്യ ലയനത്തിന് ശേഷം വിസ്താരയുടെ 49 ശതമാനം ഉടമസ്ഥാവകാശമുള്ള സിംഗപ്പൂർ എയർലൈൻസിന് എയർഇന്ത്യയിൽ 25.1 ഓഹരിയുണ്ടാകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.