4 March 2026, Wednesday

Related news

February 26, 2026
February 25, 2026
February 25, 2026
February 21, 2026
February 20, 2026
February 19, 2026
February 18, 2026
February 18, 2026
February 14, 2026
February 13, 2026

ക്രിമിനൽ നിയമം ദുരുപയോഗം ചെയ്തു; യു പി പോലീസ് ഉദ്യോഗസ്ഥർക്ക് പിഴയിട്ട് സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
April 16, 2025 8:12 pm

സിവിൽ സ്വഭാവമുള്ള സ്വത്ത് തർക്കത്തിൽ ക്രിമിനൽ കേസെടുത്തതിന് യു പിയിലെ രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് 50,000 രൂപ പിഴയിട്ട് സുപ്രീം കോടതി. സിവിൽ തർക്കങ്ങൾക്ക് ക്രിമിനൽ കേസെടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയും ജസ്റ്റിസ് സഞ്ജയ് കുമാറും ഉൾപ്പെട്ട ബെഞ്ച് വിധിയില്‍ പറഞ്ഞു. 

കാൺപൂർ സ്വദേശികളായ റിഖാബ് ബിരാനി, സാധന ബിരാനി എന്നിവർക്കെതിരെയാണ് കേസെടുത്തത്. വെയർഹൗസ് കെട്ടിട വിൽപനയുമായി ബന്ധപ്പെട്ട സിവിൽ തർക്കത്തിലായിരുന്നു വഞ്ചന, ക്രിമിനൽ ഭീഷണി എന്നിവ ഉൾപ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി യു പി പൊലീസ് ക്രിമിനൽ കേസെടുത്തത്. കേസ് റദ്ദാക്കാൻ അലഹബാദ് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെയായിരുന്നു ഹര്‍ജിക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.