4 April 2025, Friday
KSFE Galaxy Chits Banner 2

Related news

March 6, 2025
March 4, 2025
February 19, 2025
February 16, 2025
January 5, 2025
December 30, 2024
December 10, 2024
November 23, 2024
September 21, 2024
June 12, 2024

പ്രതിസന്ധി രൂക്ഷം; വിദേശികൾ വീടുകൾ വാങ്ങുന്നതിന് രണ്ട് വർഷത്തെ വിലക്ക് ഏർപ്പെടുത്താൻ ഓസ്‌ട്രേലിയ

Janayugom Webdesk
സിഡ്‌നി
February 16, 2025 12:36 pm

രാജ്യത്ത് നിലവിലുള്ള വീടുകള്‍ വാങ്ങുന്നതില്‍ നിന്നും വിദേശ നിക്ഷേപകര്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി ഓസ്‌ട്രേലിയൻ സര്‍ക്കാര്‍ അറിയിച്ചു. പുതിയ നയം അർത്ഥമാക്കുന്നത് ജോലിക്കോ പഠനത്തിനോ വേണ്ടി ഓസ്‌ട്രേലിയയിൽ താൽക്കാലികമായി താമസിക്കുന്ന ആളുകളെയായിരിക്കും ബാധിക്കുക. ഭവന നിർമ്മാണത്തിനായി വികസിപ്പിക്കാൻ കഴിയുന്ന ഭൂമി പൂഴ്ത്തിവയ്ക്കുന്ന വിദേശ നിക്ഷേപകർക്കെതിരെ കർശന നടപടി സ്വീകരിക്കുംമെന്നും അൽബനീസ് സർക്കാർ വ്യക്തമാക്കി. മെയ് മാസത്തിൽ നടക്കാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച്, കുതിച്ചുയരുന്ന വീടുകളുടെ വിലക്കയറ്റം നേരിടുന്നതിന്റെ ഭാഗമായാണ് പുതിയ തീരുമാനം.

2022–23 കാലയളവിൽ വിദേശ ഉടമസ്ഥാവകാശമുള്ള 4.9 ബില്യൺ ഡോളറിന്റെ 5360 റെസിഡൻഷ്യൽ റിയൽ എസ്റ്റേറ്റ് വാങ്ങലുകൾ നടന്നതായി ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് ഡാറ്റ കാണിക്കുന്നു. ഇതിൽ 34 ശതമാനം നിലവിലുള്ള വീടുകൾക്കായിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.