8 February 2026, Sunday

കിരീടപ്പോര് കടുത്തു; ലാലിഗയില്‍ ബാഴ്സലോണയുടെ ഗോള്‍മഴ

അത്‌ലറ്റിക്കോ മാഡ്രിഡുമായി ഒരുപോയിന്റ് വ്യത്യാസം
Janayugom Webdesk
മാഡ്രിഡ്
February 10, 2025 10:55 pm

സ്പാനിഷ് ലാലിഗയില്‍ സെവിയ്യയ്ക്കെതിരെ ഗോള്‍മഴ പെയ്യിച്ച് ബാഴ്സലോണ. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് ബാഴ്സയുടെ വിജയം. ജയത്തോടെ ലീഗില്‍ കിരീടപ്പോരാട്ടം കടുപ്പിക്കാനും ബാഴ്സയ്ക്കായി. 

മത്സരത്തിന്റെ തുടക്കം ആവേശകരമായിരുന്നു. ഏഴാം മിനിറ്റില്‍ റോബര്‍ട്ട് ലെവന്‍ഡോവ്സ്കി നേടിയ ഗോളില്‍ ബാഴ്സലോണയാണ് ആദ്യം മുന്നിലെത്തിയത്. എന്നാല്‍ തൊട്ടടുത്ത മിനിറ്റില്‍ തന്നെ സെവിയ്യ തിരിച്ചടിച്ചു. എട്ടാം മിനിറ്റില്‍ റൂബന്‍ വര്‍ഗാസാണ് സെവിയ്യയുടെ സമനില ഗോള്‍ നേടിയത്. ഇതോടെ ആദ്യ പകുതി 1–1ന് സമനിലയില്‍ അവസാനിച്ചു. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ തന്നെ ബാഴ്സ ഗോള്‍വേട്ട ആരംഭിച്ചു 46-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസാണ് ബാഴ്സയ്ക്ക് രണ്ടാം ഗോള്‍ സമ്മാനിച്ചത്. 55-ാം മിനിറ്റില്‍ റാഫീഞ്ഞയിലൂടെ ബാഴ്സ ലീഡ് ഇരട്ടിയാക്കി. 62-ാം മിനിറ്റില്‍ ഫെര്‍മിന്‍ ലോപ്പസ് റെഡ് കാര്‍ഡ് കണ്ട് പുറത്തായതിനുശേഷം ബാഴ്സ പത്തുപേരായി ചുരുങ്ങി. എന്നാല്‍ ഈ ആനുകൂല്യം മുതലെടുത്ത് ഒരു ഗോള്‍ പോലും തിരിച്ചടിക്കാന്‍ സെവിയ്യയ്ക്ക് സാധിച്ചില്ല. ബാഴ്സ ഗോളടി തുടരുകയും ചെയ്തു. 89-ാം മിനിറ്റില്‍ എറിക് ഗാര്‍സിയയുടെ ഗോളോടെ ബാഴ്സ വിജയം പൂര്‍ത്തിയാക്കി.

ജയത്തോടെ രണ്ടാമതുള്ള അത്‌ലറ്റിക്കോ മാഡ്രിഡുമായുള്ള പോയിന്റ് വ്യത്യാസം കുറയ്ക്കാന്‍ ബാഴ്സയ്ക്കായി. 23 കളിയില്‍ 48 പോയിന്റോടെ ബാഴ്സ മൂന്നാമതാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന് 49 പോയിന്റുണ്ട്. 50 പോയിന്റോടെ റയല്‍ തലപ്പത്താണ്. 

Kerala State - Students Savings Scheme

TOP NEWS

February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026
February 8, 2026

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.