13 December 2025, Saturday

Related news

December 12, 2025
December 12, 2025
December 12, 2025
December 12, 2025
December 11, 2025
December 10, 2025
December 9, 2025
December 9, 2025
December 9, 2025
December 9, 2025

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻറെ നിലവിലെ ഭരണസമിതിക്ക് തുടരാം; സുപ്രീം കോടതി

Janayugom Webdesk
ന്യൂഡൽഹി
September 19, 2025 4:16 pm

അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷൻറെ നിലവിലെ ഭരണസമിതിക്ക് തുടരാമെന്ന് സുപ്രീം കോടതി ഉത്തരവ്. ഭരണഘടന അംഗീകരിക്കുന്നതിനായി നാലാഴ്ചയ്ക്കകം ജനറൽ ബോഡി യോഗം ചേരാനും നിർദേശം. ഭരണഘടന കോടതി അംഗീകരിച്ചതോടെ ഫിഫയുടെ വിലക്കുമുണ്ടാവില്ല. ഒക്ടോബർ 30നകം പുതിയ ഭരണഘടന അംഗീകരിച്ചില്ലെങ്കിൽ അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷൻ വിലക്ക് നേരിടേണ്ടി വരുമെന്ന് ഫിഫയുടെ നിർദേശമുണ്ടായിരുന്നു. ഭരണസമിതിക്ക് തുടരാമെന്നും ഒരു വർഷം മാത്രം കാലാവധി ബാക്കി നിൽക്കെ പുതിയ തെരഞ്ഞെടുപ്പ് ആവശ്യമില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.

നാലാഴ്ചയ്ക്കുള്ളിൽ ജനറൽ ബോഡി ചേരാനാണ് നിർദേശം. ഫുട്ബോൾ താരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതാണ് പുതിയ ഭരണഘടന. ഇത് ഇന്ത്യൻ ഫുട്ബോളിനെ ഉയരങ്ങളിലെത്തിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രസിഡൻ്റ് അടക്കം 14 അംഗങ്ങളാണ് ഭരണസമിതിയിൽ ഉണ്ടാവുക. രണ്ട് വൈസ് പ്രസിഡൻ്റുമാരിൽ ഒരാൾ വനിതയായിരിക്കണം. ഒരു ട്രഷററും പത്ത് അംഗങ്ങളും സമിതിയിൽ ഉണ്ടാകും. അംഗങ്ങളിൽ 5 പേർ മുൻതാരങ്ങളായിരിക്കണം. അതിൽ രണ്ട് പേർ വനിതാ താരങ്ങളാകണമെന്നും ഭരണഘടന നിർദേശിക്കുന്നു. സുപ്രീം കോടതി മുൻ ജഡ്ജി എൻ നാഗേശ്വരറാവുവാണ് കരട് ഭരണഘടന തയ്യാറാക്കിയത്. വിധി ഇന്ത്യൻ ഫുട്ബോളിൻ്റെ വിജയമാണെന്ന് എഐഎഫ്എഫ് ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എം സത്യനാരായണൻ പറഞ്ഞു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.