കയര്‍ ഉല്‍പ്പന്നങ്ങളുടെ വെട്ടിക്കുറച്ച വില പുനസ്ഥാപിക്കണമെന്ന് ആലപ്പുഴ ന്യൂമോഡല്‍ കയര്‍മാറ്റ്സ് ആന്റ് മാറ്റിംഗ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി വാര്‍ഷിക പൊതുയോഗം പ്രമേയത്തിലൂടെ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. പ്രധാന കയര്‍ ഉല്‍പ്പന്നങ്ങളായ കയര്‍ഭൂവസ്ത്രത്തിനും വൈക്കം കയര്‍ പനാമ മാറ്റിംഗിനും ഉണ്ടായിരുന്ന വിലയില്‍ നിന്നും സ്ക്വയര്‍മീറ്ററിന് 9 രൂപ വില കുറച്ച കയര്‍ കോര്‍പ്പറേഷന്റെ നടപടി മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങളെ കൂടുതല്‍ പ്രതിസന്ധിയിലാക്കി. മാറ്റ്സ് ആന്റ് മാറ്റിംഗ്സ് സംഘങ്ങള്‍ക്ക് ഉല്‍പ്പാദന ചെലവിന് ആനുപാതികമായ വില വര്‍ഷങ്ങളായി ലഭിക്കുന്നില്ല. ആസ്ഥിതിയിലാണ് നിലവിലുണ്ടായിരുന്ന വില വീണ്ടും വെട്ടിക്കുറച്ചത്. യോഗത്തില്‍ സംഘത്തില്‍ നിന്നും പിരിഞ്ഞുപോയ വി മോഹന്‍ദാസിനും എത്സ ആന്റോയ്ക്കും യാത്രയയപ്പ് നല്‍കി. സംഘം പ്രസിഡന്റ് ആര്‍ സുരേഷ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ആര്‍ പ്രദീപ് സ്വാഗതം പറഞ്ഞു. എ ആര്‍ രങ്കന്‍, എം ഡി വാമദേവന്‍, ബി ആര്‍ പ്രകാശന്‍, വി മോഹന്‍ദാസ് എന്നിവര്‍ സംസാരിച്ചു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.