രാജ്യത്തെ പ്രതിദിന കോവിഡ് കേസുകൾ കുത്തനെ ഉയരുന്നു. രാജ്യത്ത് തുടർച്ചയായ നാലാം ദിവസവും രണ്ടര ലക്ഷത്തിനുമുകളിൽ കേസുകൾ ആണ് റിപ്പോർട്ട് ചെയ്തത്. ഇന്നലെ 2,58,089 പേർക്ക് രാജ്യത്ത് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 385 പേരാണ് കോവിഡ് ബാധിച്ചു മരിച്ചത്. 16,56,341 പേരാണ് നിലവിൽ രാജ്യത്ത് ചികിത്സയിൽ ഉള്ളത്. 1,51,740 പേർ കഴിഞ്ഞ ദിവസം രോഗമുക്തി നേടി.
ഒമിക്രോൺ കേസുകളും രാജ്യത്ത് കുത്തനെ ഉയരുകയാണ്. 8,209 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് കോവിഡ് വാക്‌സിനേഷൻ ആരംഭിച്ച് ഒരു വർഷം പൂർത്തിയാകുമ്പോൾ 70 ശതമാനം പൗരന്മാരും കോവിഡിന്റെ രണ്ട് ഡോസ് സ്വീകരിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി മൻസുഖ് മണ്ഡവ്യ അറിയിച്ചു. 93 ശതമാനം പൗരന്മാർ ഒരു ഡോസ് സ്വീകരിച്ചിട്ടുണ്ടെന്നും ആരോഗ്യ മന്ത്രി വ്യക്തമാക്കി. നിലവിൽ രാജ്യത്ത് 156 കോടിയിലേറെ വാക്‌സിൻ ഡോസുകൾ ആണ് വിതരണം ചെയ്തിട്ടുള്ളത്.
english summary; The daily covid cases in the country are rising sharply
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.