22 January 2026, Thursday

Related news

January 21, 2026
January 21, 2026
January 19, 2026
January 18, 2026
January 18, 2026
January 18, 2026
January 18, 2026
January 17, 2026
January 17, 2026
January 17, 2026

രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം 10,753 കടന്നു

Janayugom Webdesk
ന്യൂഡല്‍ഹി
April 15, 2023 1:18 pm

രാജ്യത്തെ പ്രതിദിന കോവിഡ് കേസുകള്‍ ഇന്ന് 10,753 രേഖപ്പെടുത്തി. 195 ദിവസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 27 പേര്‍ കോവി‍ഡ് ബാധിച്ച് മരിച്ചു. സജീവമായ കേസുകളുടെ എണ്ണം 53,720 ആയി. മഹാരാഷ്ട്രയില്‍ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഡല്‍ഹിയില്‍ 606 പേരാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. 

രോഗവ്യാപനം ഉയരുന്നു സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ വിളിച്ച സംസ്ഥാന ആരോഗ്യ മന്ത്രിമാരുടെ യോഗം ഇന്ന്. ഓണ്‍ലൈനായാണ് യോഗം ചേരുക. സംസ്ഥാനങ്ങളിലെ രോഗവ്യാപനം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ യോഗത്തില്‍ വിലയിരുത്തും. ഉത്തര്‍പ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടി. 

Eng­lish Summary;The dai­ly num­ber of patients in the coun­try has crossed 10,753
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.