23 December 2024, Monday
KSFE Galaxy Chits Banner 2

Related news

October 20, 2024
October 6, 2024
October 4, 2024
September 25, 2024
September 22, 2024
September 13, 2024
August 10, 2024
June 28, 2024
May 9, 2024
April 13, 2024

മകളെ വര്‍ഷങ്ങളോളം തുടര്‍ച്ചയായി ബലാത്സംഗത്തിനിരയാക്കി ഗര്‍ഭിണിയാക്കി; പിതാവിന് വധശിക്ഷ

പ്രായപൂര്‍ത്തിയാകാത്ത മകളെയാണ് ഇയാള്‍ മൂന്ന് വര്‍ഷത്തോളം ബലാത്സംഗത്തിനിരയാക്കിയിരുന്നു
Janayugom Webdesk
പൽവാൾ
October 8, 2023 1:25 pm

പ്രായപൂർത്തിയാകാത്ത സ്വന്തം മകളെ ബലാത്സംഗം ചെയ്ത കേസിൽ കുറ്റക്കാരനായ പിതാവിന് വധശിക്ഷ വിധിച്ച് കോടതി. ഹരിയാനയിലെ പൽവാലിൽ ഫാസ്റ്റ് ട്രാക്ക് കോടതിയാണ് പിതാവിനെ വധശിക്ഷയ്ക്ക് വിധിച്ചത്. 

2020 ഒക്‌ടോബർ മുതലാണ് തന്നെ പിതാവ് ക്രൂരബലാത്സംഗത്തിനിരയാക്കാന്‍ ആരംഭിച്ചതെന്നും പിന്നീട് തുടര്‍ച്ചയായി മൂന്ന് വര്‍ഷം പിതാവ് തന്നെ നിരന്തരമായി ബലാത്സംഗത്തിനിരയാക്കിതായും പതിനഞ്ചുകാരി പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

2020 ഒക്ടോബർ മൂന്നിനാണ് പ്രതിയെ പിടികൂടിയതെന്ന് അഭിഭാഷകൻ കുമാർ പറഞ്ഞു.

കേസില്‍ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുമ്പോൾ പെണ്‍കുട്ടി നാല് മാസം ഗർഭിണിയായിരുന്നുവെന്നും പിന്നീട് പെൺകുട്ടിക്ക് ജന്മം നൽകിയെന്നും രക്തസാമ്പിളിൽ നിന്നുള്ള ഡിഎൻഎ പ്രതിയുടേതുമായി പൊരുത്തപ്പെടുന്നുണ്ടെന്നും അദ്ദേഹം അറിയിച്ചു.
കുറ്റം കണ്ടെത്തിയതിനുപിന്നാലെ പ്രതിയെ മരണംവരെ തൂക്കിക്കൊല്ലാനും 15000 രൂപ പിഴ ഈടാക്കുന്നതിനും വിധിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടിക്ക് 7.5 ലക്ഷം രൂപ നഷ്ടപരിഹാരം നൽകാനും കോടതി വിധിച്ചു. 

Eng­lish Sum­ma­ry; The daugh­ter was repeat­ed­ly raped and made preg­nant for sev­er­al years; Father sen­tenced to death

You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.