പിതാവിന്റെ ലോട്ടറിക്കടയിൽ നിന്ന് സ്ഥിരമായി ലോട്ടറി ടിക്കറ്റ് എടുക്കുന്ന മകള്‍ക്ക് കേരള സംസ്ഥാന ലോട്ടറിയുടെ ഒന്നാം സമ്മാനം ലഭിച്ചു. അരൂർ ക്ഷേത്രം കവലയിൽ ലോട്ടറി വില്പന നടത്തുന്ന അരൂർ നെട്ടശേരിൽ അഗസ്റ്റിന്റെ പക്കൽ നിന്നെടുത്ത 12 ലോട്ടറി ടിക്കറ്റുകളിൽ ഒരെണ്ണത്തിനാണ് മകൾ ആഷ്‌ലിക്ക് സമ്മാനമടിച്ചത്.
ഇന്നലെ നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ SG 883030 എന്ന ലോട്ടറി ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 75 ലക്ഷം രൂപയ്ക്ക് ആഷ്‌ലി സമ്മാനാർഹയായത്. അഗസ്റ്റിന് ആഷ്‌ലിയടക്കം മൂന്നു പെൺകുട്ടികളാണ്. എല്ലാവരും വിവാഹിതരാണ്.
കിട്ടുന്ന തുകയ്ക്ക് വീട് പുതുക്കിപ്പണിയണമെന്നാണ് ആഗ്രഹം എന്ന് അച്ഛനും മകളും പറയുന്നു. അച്ഛന്റെ ഏജൻസിയിൽ നിന്ന് ഒരു വർഷമായി സ്ഥിരമായി ആഷ്‌ലി ഒന്നിലധികം ലോട്ടറി ടിക്കറ്റ് എടുക്കുന്നത് പതിവായിരുന്നു. ഇടയ്ക്ക് ചെറിയ സമ്മാനങ്ങൾ ലഭിക്കാറുണ്ട്. ടിക്കറ്റ് എസ്ബിഐ അരൂർ ബൈപ്പാസ് കവല ശാഖയിൽ നല്‍കി.
English Summary: The daughter won the first prize in the lottery sold by her father
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.