വയനാട് ഡിസിസി ട്രഷർ സുൽത്താൻബത്തേരി മണിച്ചിറ മണിചിറക്കൽ എൻ എം വിജയൻ (78), മകൻ ജിജേഷ് (38) എന്നിവര്‍ വിഷം ഉള്ളില്‍ ചെന്ന് ചികിത്സയിലിരിക്കെ മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു മരണം. ചൊവ്വാഴ്ച വൈകിട്ടാണ് വിജയനെയും ജിജേഷിനെയും വിഷം ഉള്ളിൽ ചെന്ന നിലയിൽ മണിച്ചറിയിലെ വീട്ടിൽ കണ്ടെത്തിയത്. തുടർന്ന് ആദ്യം സുൽത്താൻബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു.
ജിജേഷ് വെള്ളിയാഴ്ച വൈകിട്ട് 6.30നും വിജയൻ രാത്രി ഒമ്പതിനുമാണ് മരിച്ചത്. എൻ എം വിജയൻ സുൽത്താൻബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സുൽത്താൻ ബത്തേരി നഗരസഭാ കൗൺസിലർ, സർവീസ് സഹകരണ ബാങ്ക് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കൺവീനർ എന്നി നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. സുൽത്താൻബത്തേരി കോ-ഓപ്പറേറ്റീവ് അർബൻ ബാങ്കിൽ താല്‍ക്കാലിക ജീവനക്കാരനായിരുന്ന ജിജേഷ് അവിവാഹിതനാണ്. വിജേഷ് ഏക സേഹാദരന്‍. പരേതയായ സുമയാണ് അമ്മ.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.