4 March 2026, Wednesday

Related news

March 2, 2026
February 26, 2026
February 22, 2026
February 19, 2026
February 12, 2026
February 11, 2026
February 11, 2026
February 6, 2026
February 3, 2026
January 31, 2026

കൊല്ലത്ത് മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ

Janayugom Webdesk
കൊല്ലം
October 9, 2025 9:55 am

ഒറ്റയ്ക്ക് താമസിച്ചിരുന്നയാളുടെ മൃതദേഹം തെരുവുനായ്ക്കൾ ഭക്ഷിച്ച നിലയിൽ കണ്ടെത്തി. കൊല്ലം വടക്കൻ സോമവിലാസം മാർക്കറ്റിന് സമീപം അഞ്ചുവിള കിഴക്കേതിൽ രാധാകൃഷ്ണപിള്ള (55) യെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തെരുവു നായ്ക്കളുടെ കടിയേറ്റു മരിച്ചതാണോ, മരിച്ചശേഷം മൃതദേഹം നായ്ക്കൾ ഭക്ഷിച്ചതാണോ എന്ന് സ്ഥിരീകരിക്കാനായിട്ടില്ല.

ഒരു ചെറിയ ഷെഡിലാണ് രാധാകൃഷ്ണപിള്ള താമസിച്ചിരുന്നത്. ഇവിടെയാണ് ഇന്നലെ വൈകിട്ട് മൃതദേഹം കണ്ടെത്തിയത്. സമീപത്തെ വീട്ടിൽ ശുചീകരണം നടത്താൻ എത്തിയ പ്രദേശവാസി രാധാകൃഷ്ണപിള്ളയെ അന്വേഷിച്ച് എത്തിയപ്പോഴാണ് മരണ വിവരം പുറത്തറിയുന്നത്. മൃതദേഹത്തിന് ആഴ്ചകളോളം പഴക്കമുണ്ട്. മൃതദേഹ ഭാഗങ്ങൾ നായ്ക്കൾ ഷെഡിനു പുറത്തേക്കു വലിച്ചിട്ട നിലയിലായിരുന്നു. മാംസ ഭാഗങ്ങളെല്ലാം നായ്ക്കൾ ഭക്ഷിച്ച നിലയിൽ അസ്‌ഥികൂടം മാത്രമാണ് ശേഷിച്ചിരുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.