തിരുവനന്തപുരം കാട്ടാക്കടയില്‍ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ആദിശേഖര്‍ വാഹനമിടിച്ച് മരിച്ച സംഭവത്തില്‍ വെളിപ്പെടുത്തലുമായി പൊലീസ്. ആദികേശനെ പ്രതി പ്രിയരഞ്ജന്‍ വാഹനം ഇടിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കാട്ടാക്കട പൂവച്ചലില്‍വച്ചായിരുന്നു ആദിശേഖര്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ പ്രതി പ്രിയരഞ്ജനെ പ്രതിയാക്കി പൊലീസ് കേസെടുത്തു. മാതാപിതാപിതാക്കളുടെ മൊഴികളുടെയും സാഹചര്യ തെളിവുകളുടെയും അടിസ്ഥാനത്തിലാണ് നടപടി. സിസിടിവി ദൃശ്യം പുറത്തു വന്നതോടെ പൊലീസ് നരഹത്യക്ക് കേസെടുക്കുകയായിരുന്നു.
കഴിഞ്ഞ 31 നാണ് സംഭവം. പ്രതി ദിവസങ്ങൾക്ക് മുൻപേ ആസൂത്രണം ആരംഭിച്ചുവെന്നും കൊലപാതകം നടത്തിയ സ്ഥലത്ത് പല ദിവസമെത്തി പ്രതി നിരീക്ഷിച്ചുവെന്നും ആദിശേഖറിന്റെ ചെറിയച്ഛൻ അജന്തകുമാർ പറഞ്ഞു. നിലവിൽ നരഹത്യക്കാണ് കേസ് എടുത്തിരുന്നത്. ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിക്കുന്നത് ചോദ്യം ചെയ്തത് തന്നെയാണ് പ്രകോപന കാരണം എന്നാണ് കുട്ടിയുടെ ബന്ധുക്കളുടെ ആരോപണം.
English Summary: The death of the 10th class student in Kattakkada was not a car accident
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.