3 October 2024, Thursday
KSFE Galaxy Chits Banner 2

ജോയിയുടെ അമ്മയ്ക്ക് വീടു വച്ച് നൽകാനുള്ള തിരുവനന്തപുരം കോർപറേഷന്റെ തീരുമാനത്തിന് സർക്കാർ അംഗീകാരം

Janayugom Webdesk
തിരുവനന്തപുരം
August 20, 2024 10:40 pm

ആമയിഴഞ്ചാൻ തോട്ടിൽ റെയിൽവേയുടെ ഉടമസ്ഥതയിലുള്ള ഭാ​ഗത്ത് മുങ്ങിമരിച്ച റെയിൽവേ കരാർ തൊഴിലാളി ജോയിയുടെ അമ്മയ്ക്ക് വീടു വച്ച് നൽകാനുള്ള തിരുവനന്തപുരം കോർപറേഷന്റെ തീരുമാനത്തിന് സർക്കാർ അം​ഗീകാരം. വീട് നിർമ്മിക്കാൻ ആവശ്യമായ ഭൂമി വാങ്ങിനൽകാൻ ജില്ലാ പഞ്ചായത്തിനും അനുമതി നൽകി. ജില്ലാ പഞ്ചായത്തിന്റെ തനത് ഫണ്ടിൽ നിന്ന് പരമാവധി രണ്ടര ലക്ഷം രൂപ വിലയ്ക്ക് ഭൂമി വാങ്ങണമെന്നാണ് നിർദേശം. 

മൂന്ന് മുതൽ അഞ്ച് സെന്റ് വരെയാകണം സ്ഥലത്തിന്റെ അളവ്. നിലവിലുള്ള സബ്സിഡി മാനദണ്ഡങ്ങൾക്ക് അനുസരിച്ച് പരമാവധി ധനസഹായം വീട് നിർമ്മിക്കാൻ അനുവദിക്കാൻ കോർപറേഷനോടും നിർദേശിച്ചു. ഇതിനും തനത് ഫണ്ട് ഉപയോ​ഗിക്കണമെന്നാണ് ഉത്തരവ്. ജൂലൈ 19ന് നടന്ന പ്രത്യേക കൗൺസിൽ യോ​ഗത്തിലാണ് ജോയിയുടെ കുടുംബത്തിന് കോർപറേഷൻ വീട് നൽകുന്ന അജണ്ട പാസാക്കിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.