22 January 2026, Thursday

Related news

January 17, 2026
December 6, 2025
December 1, 2025
November 30, 2025
October 30, 2025
October 14, 2025
October 11, 2025
September 24, 2025
September 23, 2025
August 24, 2025

അടച്ചിട്ട മുറിയില്‍ യുവതിയുടെ അഴുകിയ മൃതദേഹം; ദുരൂഹത

Janayugom Webdesk
മുബൈ
September 19, 2023 6:25 pm

മഹാരാഷ്ട്രയിൽ യുവതിയുടെ അഴുകിയ മൃതദേഹം കണ്ടെടുത്തു. താനെ ജില്ലയിലെ ബിവന്തി നഗരത്തിലെ മുറിയിൽ നിന്നാണ് കഴുത്തറുത്ത നിലയിൽ മൃതദേഹം കണ്ടെടുത്തത്. മരണത്തിൽ പങ്കാളിയെയും സുഹൃത്തിനെയും സംശയിക്കുന്നതായി പൊലീസ് പറഞ്ഞു.

യുവതിയുടെ പങ്കാളിയെയും സുഹൃത്തിനെയും ഇതുവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. മൃതദേഹത്തിന് മൂന്നോ നാലോ ദിവസം പഴക്കമുള്ളതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി കൊങ്കൺ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മുറിയിൽ നിന്ന് ദുർഗന്ധം ഉണ്ടായതിനെ തുടർന്ന് ഉടമ പൊലീസിനെ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി വാതിൽ ചവിട്ടിത്തുറന്നപ്പോഴാണ് യുവതിയെ മരിച്ച നിലയിൽ കണ്ടത്.

യുവതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. മറ്റു വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. വിവാഹമോചിതയായ യുവതി കഴിഞ്ഞ 11 മാസമായി മുറിയിൽ താമസിച്ചു വരികയാണെന്ന് അയൽവാസികൾ പറയുന്നു. കൂടുതൽ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് പറഞ്ഞു.

Eng­lish sum­ma­ry; The decom­posed body of the woman was found in the locked room
you may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.