19 December 2024, Thursday
KSFE Galaxy Chits Banner 2

Related news

November 28, 2024
November 27, 2024
November 15, 2024
November 2, 2024
October 28, 2024
October 25, 2024
October 24, 2024
October 23, 2024
October 20, 2024
October 19, 2024

മാസ്കില്ലാതെ വിമാനത്തിൽ കയറ്റരുതെന്ന കർശന നിർദേശവുമായി ഡെൽഹി ഹൈക്കോടതി

Janayugom Webdesk
ന്യൂഡല്‍ഹി
June 3, 2022 6:28 pm

വിമാനത്തിലും എയർപോർട്ടിലും മാസ്ക് ധരിക്കാൻ വിസമ്മതിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. വിമാനയാത്രക്കാരുടെ നിരുത്തരവാദപരമായ സമീപനമാണ് ഹൈക്കോടതിയെ ചൊടിപ്പിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കേസെടുത്ത് പിഴ ചുമത്തുന്നതിനൊപ്പം അത്തരക്കാരെ ‘നോ-ഫ്ളൈ’ ലിസ്റ്റിൽ ഉൾപ്പെടുത്തണമെന്നാണ് കോടതി വ്യക്തമാക്കിയത്.

വിമാനങ്ങളിലും എയർപോർട്ടുകളിലും കോവിഡ് മാർഗനിർദേശങ്ങൾ കർശനമായി നടപ്പിലാക്കാൻ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ(ഡിജിസിഎ) ഉൾപ്പെടെയുള്ള ബന്ധപ്പെട്ട അധികാരകേന്ദ്രങ്ങൾ ശ്രദ്ധിക്കണമെന്നും കോടതി നിർദേശിച്ചു.

കോവിഡ് രൂക്ഷമായിരുന്ന സമയത്ത് ഹൈക്കോടതിയിലെ സിറ്റിംഗ് ജഡ്ജിയായ ജസ്റ്റിസ് സി ഹരിശങ്കർ ആഭ്യന്തര വിമാനയാത്ര നടത്തിയപ്പോഴുണ്ടായ അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത പൊതുതാത്പര്യ ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഇടപെടൽ.

2021 മാർച്ച് അഞ്ചിന് ജസ്റ്റിസ് സി ഹരിശങ്കർ കൊൽക്കത്തയിൽ നിന്ന് ന്യൂഡൽഹിയിലേക്ക് നടത്തിയ യാത്രയിൽ എയർപോർട്ടിൽ നിന്നും വിമാനത്തിലേക്ക് കയറുന്ന യാത്രക്കാരിൽ പലരും ശരിയായി മാസ്ക് ധരിക്കാത്തത് ശ്രദ്ധയിൽപ്പെട്ടിരുന്നു.

വിമാനത്തിലെ ജീവനക്കാർ ശരിയായ രീതിയിൽ മാസ്ക് ധരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ചില യാത്രക്കാർ ജീവനക്കാരോട് ധിക്കാരപൂർവം പെരുമാറുകയും ചെയ്തു. ഈ സാഹചര്യങ്ങളെല്ലാം മനസിലാക്കിയാണ് മാർച്ച് എട്ടിന് സ്വമേധയാ കേസ് എടുക്കുന്നത്.

Eng­lish summary;The Del­hi High Court has issued a stern order not to board a flight with­out a mask

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.