14 December 2025, Sunday

ബാഴ്സയെ തെറിപ്പിച്ച് ചെകുത്താന്മാര്‍

Janayugom Webdesk
ലണ്ടന്‍
February 24, 2023 10:52 pm

യൂറോപ്പ ലീഗില്‍ വമ്പന്മാരായ ബാഴ്സലോണയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ യുണൈറ്റഡ് പ്രീക്വാര്‍ട്ടറില്‍. രണ്ടാം പാദത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വിജയം സ്വന്തമാക്കിയാണ് ചുവന്ന ചെകുത്താന്മാരുടെ മുന്നേറ്റം. ഇരുപാദങ്ങളിലുമായി 4–3നാണ് യുണൈറ്റഡ് വിജയം നേടിയത്. ആദ്യപാദത്തില്‍ ഇരുടീമും രണ്ട് ഗോളുകള്‍ വീതം നേടി സമനിലയില്‍ പിരിഞ്ഞിരുന്നു. തുടക്കത്തില്‍ തന്നെ ബാഴ്സലോണ ലീഡെടുത്തു. പന്തടക്കത്തിലും പാസിങ്ങിലുമൊക്കെ നേരിയ മുന്‍തൂക്കം ബാഴ്സലോണയ്ക്കായിരുന്നു. എന്നാല്‍ ലക്ഷ്യത്തിലേക്ക് കൂടുതല്‍ ഷോട്ട് വന്നത് മാഞ്ചസ്റ്ററിന്റെ ഭാഗത്തു നിന്നായിരുന്നു. 

ആദ്യ പകുതിയില്‍ ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയിലാണ് മാഞ്ചസ്റ്റര്‍ രണ്ട് ഗോളുകള്‍ വലയിലിട്ടത്. 18-ാം മിനിറ്റിലാണ് ബാഴ്സലോണ ലീഡ് സ്വന്തമാക്കിയത്. പെനാല്‍റ്റിയില്‍ നിന്ന് റോബര്‍ട്ട് ലെവന്‍ഡോവ്സ്കിയാണ് കറ്റാലന്മാര്‍ക്കായി വല ചലിപ്പിച്ചത്. ബ്രൂ­ണോ ഫെര്‍ണാണ്ടസ് ബാള്‍ഡെയെ ബോക്സില്‍ വീഴ്ത്തിയതിനാണ് തുടക്കത്തില്‍ തന്നെ ബാഴ്സലോണയ്ക്ക് അനുകൂലമായി പെനാല്‍റ്റി ലഭിച്ചത്. ലെവന്‍ഡോവ്സ്കി ലക്ഷ്യം കാണുകയും ചെയ്തു.

രണ്ടാം പകുതിയിൽ പകരക്കാരായി ഇറങ്ങിയ ബ്രസീലിയൻ താരങ്ങളായ ഫ്രെഡും ആന്തണിയുമാണ് യുണൈറ്റ‍ഡിന് ജയമൊരുക്കിയത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ 47-ാം മിനിറ്റില്‍ ഫ്രെ­ഡിലൂടെ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് സമനില ഗോള്‍ കണ്ടെത്തി. ഫെര്‍ണാണ്ടസിന്റെ പാസില്‍ നിന്നായിരുന്നു ഫ്രെഡ് ബാഴ്സ വല ചലിപ്പിച്ചത്. 73-ാം മിനിറ്റിലായിരുന്നു ആന്തണിയുടെയും വിജയ ഗോൾ. മത്സരത്തില്‍ പന്തടക്കത്തിലും പാസിങ്ങിലും മുന്നിട്ടു നിന്നിട്ടും സ്പാനിഷ് ലീഗിലെ വിജയക്കുതിപ്പ് തുടരാന്‍ ഓള്‍ ട്രാഫോര്‍ഡില്‍ ബാഴ്സയ്ക്കായില്ല.

Eng­lish Summary;The Dev­ils beat Barca

You may also like this video

Kerala State - Students Savings Scheme

TOP NEWS

December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025
December 14, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.