രാജ്യത്തെ വീണ്ടെടുക്കുന്ന കാവലാളായ രാമനെയാണ് ഗാന്ധിയിലൂടെ നമുക്കു കാണാനാകുന്നതെന്നും ഭിന്നത വളർത്തി അതിലൂടെ നേട്ടം കൊയ്യാനുള്ള രാമപ്രതിഷ്ഠ നടത്തി അധികാരത്തിൽ തുടരാൻ സഹായിക്കുന്ന ഉപകരണമായി രാമനെ ഉപയോഗിക്കുകയാണ് മോഡി ചെയ്യുന്നതെന്നും സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം മുല്ലക്കര രത്നാകരന്‍ പറഞ്ഞു.
സ്നേഹമെന്ന മന്ത്രത്തിലൂടെ മനുഷ്യനെ ഒന്നായ് കാണുന്ന നമ്മൾ എന്ന വികാരത്തെ രാജ്യത്തിന്റെ സംസ്കാരമാക്കുന്ന ഗാന്ധിയുടെ രാമനെ തിരിച്ചറിയാനും വീണ്ടെടുക്കാനും കഴിയുന്നിടത്ത് വെറുപ്പിന്റെ രാഷ്ട്രീയം സ്വഭാവികമായി പരാജയപ്പെടുമെന്നും കെആര്‍ഡിഎസ്എ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു കൊണ്ട് മുല്ലക്കര രത്നാകരൻ അഭിപ്രായപ്പെട്ടു.
സീരിയൽ താരം എൻ കെ കിഷോർ പങ്കെടുത്തു. കെആര്‍ഡിഎസ്എ സംസ്ഥാന വൈസ് പ്രസിഡന്റ് സി എ അനീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ആർ സിന്ധു സ്വാഗതം പറഞ്ഞു. ജോയിന്റ് കൗൺസിൽ വൈസ് ചെയർമാൻ നരേഷ് കുമാർ കുന്നിയൂർ, സംസ്ഥാന സെക്രട്ടറി കെ മുകുന്ദൻ, കെആര്‍ഡിഎസ്എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം ജെ ബെന്നിമോൻ എന്നിവർ സംസാരിച്ചു. രാവിലെ ആരംഭിച്ച പ്രതിനിധിസമ്മേളനം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാനസെക്രട്ടറി ജയശ്ചന്ദ്രന്‍ കല്ലിംഗല്‍ ഉദ്ഘാടനം ചെയ്തു.
English Summary: The difference between Gandhi’s Raman and Modi’s Raman must be discerned: Mullakkara Ratnakaran
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.