മക്കൾ കറുത്തുപോയാൽ തീർന്നു എന്ന് കരുതുന്നവർ ഉണ്ടെന്നും നമ്മൾ കരുതുന്നതിനും അപ്പുറം ആണ് കറുപ്പും വെളുപ്പും എന്ന വിവേചനമെന്നും ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. കറുപ്പിന്റെ സൗന്ദര്യം നിങ്ങൾ അറിയാത്തത് ഒരു നഷ്ടം ആണെന്ന് തോന്നിപ്പിക്കണമെന്നും അതിന് കൂടിയാണ് പോസ്റ്റ് ഇട്ടതെന്നും ചീഫ് സെക്രട്ടറി പറഞ്ഞു. കിർത്താട്സിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന ദേശീയ ഗോത്ര സാഹിത്യോത്സവത്തിൽ സംസാരിക്കുകയായിരുന്നു ചീഫ് സെക്രട്ടറി.
സാമൂഹ്യ നീതിയുടെ ഗോത്ര ജീവിതം എന്ന സംവാദ പരിപാടിയിലാണ് ചീഫ് സെക്രട്ടറിയുടെ മറുപടി. കറുപ്പ് വെളുപ്പ് എന്ന വിവേചനം അനുഭവിച്ചെന്ന് ഒരുപാട് പേർ പോസ്റ്റിനു പിന്നാലെ എന്നോട് പറഞ്ഞു. കറുപ്പും വെളുപ്പുമെന്ന വിവേചനം നേരിട്ട, പോസ്റ്റിൽ സൂചിപ്പിച്ച സംഭവത്തിൽ മാനസിക വിഷമം തോന്നി. ഒരു വിഷമം ഉണ്ടാകുമ്പോൾ ആദ്യം നീറുകയും പിന്നീട് അതിജീവിക്കുകയും മറക്കുകയും ചെയ്യാറാണ് പതിവ്. അതിനോട് പൊരുത്തപ്പെട്ട് പോയാൽ പിന്നീട് ഓർക്കാറുപോലുമില്ല. നിങ്ങൾ അതിനെക്കുറിച്ച് വീണ്ടും വീണ്ടും ചോദിക്കുന്നത് കൊണ്ടാണ് ഓർക്കുന്നതെന്നും ശാരദ മുരളീധരൻ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.