6 January 2025, Monday
KSFE Galaxy Chits Banner 2

Related news

January 5, 2025
January 4, 2025
January 1, 2025
December 25, 2024
December 12, 2024
December 9, 2024
December 9, 2024
December 8, 2024
December 6, 2024
December 4, 2024

തീര്‍ത്ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം

Janayugom Webdesk
തിരുവനന്തപുരം
December 2, 2024 10:33 am

തീര്‍ത്ഥാടകര്‍ ഇന്ന് രാത്രി പമ്പാനദിയില്‍ കുളിക്കാന്‍ ഇറങ്ങരുതെന്ന മുന്നറിയിപ്പുമായി പത്തനംതിട്ട ജില്ലാ ഭരണകൂടം.വനത്തില്‍ ശക്തമായ മഴയുള്ളതിനാല്‍ നദിയില്‍ ജലനിരപ്പ് ഉയരാന്‍ സാധ്യത കണക്കിലെടുത്താണ് മുന്നറിയിപ്പ്.മലയോര മേഖലയിലേക്കുള്ള രാത്രിയാത്ര നിരോധിച്ചെങ്കിലും ശബരിമല തീര്‍ത്ഥാടകര്‍ക്ക് ഇളവ് നല്‍കിയിട്ടുണ്ട്.

നാളെ രാവിലെയും മഴ ശക്തമായി തുടര്‍ന്നാല്‍ കാനനപാത വഴി തീര്‍ത്ഥാടകരെ കടത്തിവിടില്ലെന്നും അറിയിച്ചിട്ടുണ്ട്.മലയോരമേഖലയായ അത്തിക്കയം ‚പെരുനാട് സീതത്തോട് എന്നിവിടങ്ങളില്‍ ഇന്ന് കൂടുതല്‍ അളവില്‍ മഴ ലഭിച്ചു.അതേസമയം ശബരിമല ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകനെ പാമ്പുകടിച്ചു. കര്‍ണാടക സ്വദേശി ശ്രീനിവാസിനാണ് പാമ്പ് കടിയേറ്റത്. സ്വാമി അയ്യപ്പന്‍ റോഡില്‍ വച്ചാണ് സംഭവം. പമ്പ ആശുപത്രിയില്‍ എത്തിച്ച് പ്രാഥമിക ചികിത്സ നല്‍കിയശേഷം ഇദ്ദേഹത്തെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

മറ്റൊരു സംഭവത്തില്‍ ശബരിമല പാതയില്‍ മണ്ണിടിച്ചിലുണ്ടായി. എരുമേലി അട്ടിവളവിനു സമീപമാണ് മണ്ണിടിഞ്ഞത്. ശക്തമായ മഴയെ തുടര്‍ന്നായിരുന്നു അപകടം. മോട്ടോര്‍ വാഹന വകുപ്പ് സേഫ് സോണ്‍ ടീമും ക്യുക്ക് റസ്‌പോണ്‍സ് ടീം അംഗങ്ങളും ചേര്‍ന്ന് മണ്ണ് നീക്കി. അപകടം വൈകീട്ട് നാലുമണിയോടെയായിരുന്നു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് ഒരു മണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

TOP NEWS

January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025
January 6, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.