20 January 2026, Tuesday

Related news

January 15, 2026
January 15, 2026
December 15, 2025
December 6, 2025
November 28, 2025
November 24, 2025
November 6, 2025
November 4, 2025
November 4, 2025
October 13, 2025

‘2018’ന്റെ ഡിഎന്‍എഫ് ടി ലോഞ്ചും ഓസ്‌കാര്‍ എന്‍ട്രിയും ആഘോഷമാക്കി

Janayugom Webdesk
December 16, 2023 1:13 pm

ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 2018 എന്ന സിനിമയുടെ ഡിഎന്‍എഫ് ടി ലോഞ്ചും ഓസ്‌കാര്‍ എന്‍ട്രി ആഘോഷവും ഡിസംബര്‍ 18ന് കൊച്ചിയിലെ ലേ മെറിഡിയന്‍ ഹോട്ടലില്‍ നടക്കും.

‘2018’ ലെ താരങ്ങളായ അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍ എന്നിവര്‍ക്കൊപ്പം മലയാളത്തിലെ പ്രമുഖ ചലച്ചിത്ര താരങ്ങളും ചടങ്ങില്‍ പങ്കെടുക്കും. വൈകിട്ട് ആറ് മണിക്ക് ആരംഭിക്കുന്ന ആഘോഷ പരിപാടികള്‍ക്ക് മാറ്റ് കൂട്ടാന്‍ പ്രശസ്ത ഗായിക ഗൗരി ലക്ഷ്മിയുടെ മ്യൂസിക് ഷോയും ഉണ്ടായിരിക്കും. 

ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ ഡിഎന്‍എഫ് ടി(ഡീ സെന്‍ട്രലൈസ്ഡ് നോണ്‍ ഫഞ്ചബിള്‍ ടോക്കണ്‍)യുടെ ഉടമകളായ ടെക് ബാങ്ക് മൂവീസ് ലണ്ടന്‍ ആണ് ആഘോഷങ്ങളുടെ സംഘാടകര്‍. പൊതുജനങ്ങള്‍ക്കും ചടങ്ങില്‍ പങ്കെടുക്കാം. റിസര്‍വേഷനും താരങ്ങള്‍ക്കൊപ്പം തിളങ്ങാനുള്ള അവസരത്തിനുമായി 8884899000 എന്ന നമ്പരിലേക്ക് വിളിക്കുകയോ വാട്‌സ്ആപ്പ് ചെയ്യുകയോ ചെയ്യുക.

Eng­lish Sum­ma­ry; The DNF T launch of ‘2018’ also cel­e­brat­ed the Oscar entry
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.