21 December 2025, Sunday

Related news

March 23, 2025
January 26, 2025
November 28, 2024
November 18, 2024
October 16, 2024
October 9, 2024
September 16, 2024
September 11, 2024
August 19, 2024

ക്ഷേത്ര ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു

Janayugom Webdesk
ചാരുംമൂട്
August 19, 2024 10:12 pm

ക്ഷേത്ര ദർശനത്തിനിടെ ഡോക്ടർ കുഴഞ്ഞ് വീണ് മരിച്ചു. ശൂരനാട് വടക്ക് വയ്യാങ്കര രാജകീയം (വയ്യാങ്കര) വീട്ടിൽ ഡോ.ആർ.രാജഗോപാൽ (78) ആണ് മരിച്ചത്. ഇന്ന്‌ വൈകിട്ട് ആനയടി പഴയിടം നരസിംഹസ്വാമി ക്ഷേത്രത്തിൽ ദർശനത്തിയതായിരുന്നു. കുഴഞ്ഞുവീണ ഉടൻ തന്നെ പന്തളത്തുള്ള സ്വകാര്യാശുപത്രിയിൽ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വർഷങ്ങളായി അടൂരിൽ താമസിച്ചിരുന്ന ഇദ്ദേഹം അടുത്തിടെയാണ് വയ്യാങ്കരയിലെത്തിയത്. ആലപ്പുഴ മെഡിക്കൽ കോളജിലായിരുന്നു എം.ബി.ബി.എസ് പഠനം. തുടർപഠനത്തിനു ശേഷം അടൂർ, പറക്കോട്, ഏഴംകുളം, ആനന്ദപ്പള്ളി എന്നിവിടങ്ങളിൽ സ്വന്തമായി ക്ലിനിക്ക് നടത്തി. പിന്നീട് ചന്ദനപ്പള്ളി പി.എച്ച്.സിയിൽ ഗവ. സർജനായി ജോലിയിൽ കയറി. ദീർഘകാലം അവിടെ ജോലി ചെയ്തു. പത്തനംതിട്ടയിലെ വിവിധ സർക്കാർ ആശുപതികളിൽ ജോലി ചെയ്തിരുന്നു.

ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ അംഗം, അടൂർ ജില്ലാ ആശുപത്രി ശിശുക്ഷേമ സമിതിയംഗം, സീനിയർ സിറ്റിസൺ ഇന്ത്യ വയ്യാങ്കര സ്ഥാപക പ്രസിഡൻ്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നുച്ചിരുന്നു. സംസ്കാരം നാളെ ഉച്ചയ്ക്ക് 1 ന് വീട്ടുവളപ്പിൽ നടക്കും. ഭാര്യ: ലളിതമനോഹരി. സഹോദരങ്ങൾ വയ്യാങ്കരരാധ്യകൃഷ്ണൻ,രാജം.

Kerala State - Students Savings Scheme

TOP NEWS

December 21, 2025
December 21, 2025
December 21, 2025
December 20, 2025
December 20, 2025
December 20, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.