
നായയുടെ കടിയേറ്റ യുവാവ് മാസങ്ങൾക്ക് ശേഷം പേവിഷ ബാധയെ തുടർന്ന് മരിച്ചു. തമിഴ്നാട് കന്യാകുമാരി സ്വദേശി അയ്യപ്പൻ (31) ആണ് മരിച്ചത്. കെട്ടിട നിർമാണ തൊഴിലാളിയായ അയ്യപ്പൻ നായയുടെ കടിയേറ്റെങ്കിലും ചികിത്സ തേടിയിരുന്നില്ല.
മൂന്ന് മാസം മുമ്പ് കാവൽ കിനാരുവിൽ നിർമാണ ജോലികൾക്കിടെയായിരുന്നു അയ്യപ്പന് നായയുടെ കടിയേറ്റത്. പരിക്കേറ്റെങ്കിലും യുവാവ് അത് അവഗണിച്ചു. പേവിഷബാധയ്ക്കുള്ള വാക്സിനേഷനോ തുടർ ചികിത്സയോ സ്വീകരിച്ചില്ല.
പിന്നീട്, പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങി. ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും പേവിഷ ബാധയുടെ വ്യക്തമായ ലക്ഷണങ്ങൾ കാണിച്ചിരുന്നുവെന്ന് ആശാരിപ്പള്ളത്തെ സർക്കാർ മെഡിക്കൽ കോളജിലെ ഡീൻ ഡോ. ലിയോ ഡേവിഡ് പറഞ്ഞു. തുടർന്ന് നില വഷളായി യുവാവ് മരിക്കുകയായിരുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
യുവാവിനെ നേരത്തെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെനിന്നാണ് ആശാരിപ്പള്ളത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ വൈദ്യസഹായം നൽകിയിട്ടും യുവാവ് മരണത്തിന് കീഴടങ്ങിയതായും ഡോക്ടർ വിശദമാക്കി.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.