
ചികിത്സക്കിടെ നാക്കിൽ ഡ്രില്ലർ തുളച്ചു കയറി. ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിനെതിരെ പരാതിയുമായി യുവതി രംഗത്ത്. പല്ലിന്റെ തുടർ ചികിത്സയുടെ ഭാഗമായി ഗം എടുക്കാൻ എത്തിയ ഗായത്രി സൂരജിന്റെ(21) നാക്കിലാണ് ഡ്രില്ലർ തുളച്ചു കയറിയത്. മുറിവ് വലുതായതോടെ യുവതി പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടി.
മുറിവ് വലുതായെന്ന് അറിയിച്ചിട്ടും ചെറിയ മുറിവാണെന്ന് പറഞ്ഞ് ക്ലിനിക്കില്‍ നിന്ന് വിടുകയായിരുന്നുവെന്ന് യുവതി ആരോപിച്ചു. സീനിയര്‍ ഡോക്ടര്‍മാര്‍ ഉണ്ടായിട്ടും നോക്കാന്‍ തയാറായില്ലെന്നും യുവതി പറഞ്ഞു. മുറിവ് ഗുരുതരമാണെന്നും ശസ്ത്രക്രിയ വേണ്ടിവരുമെന്നും ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ ക്ലിനിക്കിനെതിരെ പൊലീസ് കേസെടുത്തു. നിയമപരമായ കാര്യങ്ങൾ ഉള്ളതിനാൽ പ്രതികരിക്കാനില്ലെന്നാണ് സംഭവത്തില്‍ ആലത്തൂർ ഡെന്റൽ കെയർ ക്ലിനിക്കിലെ ഡോക്ടറുടെ പ്രതികരണം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.