25 December 2024, Wednesday
KSFE Galaxy Chits Banner 2

Related news

November 29, 2024
November 5, 2024
November 3, 2024
October 24, 2024
October 11, 2024
October 11, 2024
September 9, 2024
May 7, 2023
May 2, 2023
April 11, 2023

നടുറോഡിൽ ഓട്ടോറിക്ഷക്കുളളിൽ ഡ്രൈവർ തീകത്തിച്ച് ആത്മഹത്യാശ്രമം

Janayugom Webdesk
അഞ്ചൽ
September 9, 2024 10:18 pm

പട്ടാപ്പകൽ നടുറോഡിൽ ഓട്ടോറിക്ഷക്കുള്ളിൽ പെട്രോളൊഴിച്ച് കത്തിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം. കഴിഞ്ഞ ദിവസം ഉച്ചക്ക് പന്ത്രണ്ടരയോടെ അഞ്ചൽ ചന്തമുക്കിൽ സൂര്യ ആശുപത്രിക്ക് സമീപമാണ് സംഭവം. ഗുരുതരമായി പൊള്ളലേറ്റ നിലയിൽ ഓട്ടോറിക്ഷയുടെ ഡ്രൈവറായ പുനലൂർ കലുങ്ങുംമുകൾ സ്വദേശി സന്തോഷ് (37)നെ അഞ്ചൽ പൊലീസും നാട്ടുകാരും ചേർന്ന് ആദ്യം അഞ്ചലിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജാശുപത്രിയിലും പ്രവേശിപ്പിച്ചു.

ചന്തയുടെ ഭാഗത്തു നിന്നും ഒരു യാത്രക്കാരിയുമായെത്തിയ ഓട്ടോറിക്ഷ സംഭവസ്ഥലത്തെത്തിയപ്പോൾ നിർത്തിയിടുകയും പുറത്തേക്കിറങ്ങിയ സന്തോഷ് യാത്രക്കാരിയുമായി വഴക്കിടുകയും തുടർന്ന് യാത്രക്കാരി ഓട്ടോയിൽ നിന്നും ഇറങ്ങിപ്പോകുകയുണ്ടായെന്നും പറയപ്പെടുന്നു. ഈ സമയം സന്തോഷ് ഓട്ടോറിക്ഷയിൽ സൂക്ഷിച്ചിരുന്ന പെട്രോൾ ദേഹത്തൊഴിച്ച് തീ കത്തിച്ചു കൊണ്ട് ഓട്ടോറിക്ഷയിൽ കയറുകയും തീ ആളിപ്പടർന്നതോടെ പുറത്തേക്ക് വീഴുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. സമീപത്തെ സിസിടിവി ദൃശ്യങ്ങളും ഇതിനെ സാധൂകരിക്കുന്നവയാണത്രേ. അഞ്ചൽ എസ്ഐ പ്രജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മേൽ നടപടിയെടുത്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.