4 January 2025, Saturday
KSFE Galaxy Chits Banner 2

Related news

January 3, 2025
January 3, 2025
January 3, 2025
January 2, 2025
January 2, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025
January 1, 2025

ഡ്രൈവര്‍ കാറിന്റെ ഗ്ലാസ് ഉയര്‍ത്തി; വധൂവരന്മാര്‍ക്കൊപ്പം വാഹനത്തിലുണ്ടായിരുന്ന 9 വയസുകാരി ശ്വാസം മുട്ടി മരിച്ചു

Janayugom Webdesk
ഹൈദരാബാദ്
May 23, 2023 4:15 pm

വധൂവരന്മാര്‍ക്കൊപ്പം സഞ്ചരിച്ച ഒമ്പതുവയസുകാരി പെണ്‍കുട്ടി വാഹനത്തിന്റെ ഗ്ലാസ് ഉയര്‍ത്തിയതോടെ കഴുത്ത് കുരുങ്ങി മരിച്ചു. തെലങ്കാനയിലെ സൂര്യപേട്ട് ജില്ലയിലെ ബോജ്ജഗുഡെം ഗ്രാമത്തിലാണ് സംഭവമുണ്ടായത്. ഡ്രൈവര്‍ അശ്രദ്ധമായി ഗ്ലാസ് ഉയര്‍ത്തിയതാണ് ബനോത്ത് ഇന്ദ്രജ എന്ന പെണ്‍കുട്ടിയുടെ കഴുത്ത് കുടുങ്ങാന്‍ കാരണമായത്.

തിങ്കളാഴ്ച നടന്ന സംഭവം ചൊവ്വാഴ്ചയാണ് പുറത്തറിയുന്നത്. വിവാഹ ചടങ്ങുകള്‍ക്ക് ശേഷം വധുവരന്മാര്‍ക്കൊപ്പം കാറില്‍ വരന്റെ ബന്ധുവായ പെണ്‍കുട്ടിയും ഉണ്ടായിരുന്നു. പിന്‍സീറ്റിലിരുന്ന് പാട്ടുപാടി കളിച്ചുകൊണ്ടിരുന്ന കുട്ടിയുടെ തല വെളിയിലായിരുന്നു. ഇത് ശ്രദ്ധിക്കാതെ ഡ്രൈവര്‍ പവര്‍ വിന്‍ഡോ സ്വിച്ച് അമര്‍ത്തിയത്.

ഇതോടെ പെണ്‍കുട്ടിയുടെ കഴുത്ത് ഗ്ലാസിനിടയില്‍ കുടുങ്ങുകയും ശ്വാസം കിട്ടാതെ കുട്ടി മരിക്കുകയുമായിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പിതാവ് ബനോത്ത് വെങ്കിടേശ്വരലു നല്‍കിയ പരാതിയില്‍ കാര്‍ ഡ്രൈവര്‍ ശേഖറിനെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Eng­lish Summary;The dri­ver raised the car win­dow; A 9‑year-old girl who was in the vehi­cle with the bride and groom died of suffocation
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.