19 November 2024, Tuesday
KSFE Galaxy Chits Banner 2

Related news

November 15, 2024
October 19, 2024
September 27, 2024
September 12, 2024
July 13, 2024
June 21, 2024
April 19, 2024
March 1, 2024
December 9, 2023
December 3, 2023

വയോധികന് ഇറങ്ങേണ്ട സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയില്ല; ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെന്റ് ചെയ്തു

Janayugom Webdesk
പെരിന്തൽമണ്ണ
October 19, 2024 5:49 pm

നഗരത്തിൽ ഇറങ്ങേണ്ട സ്റ്റോപ്പിൽ വയോധികന് ബസ് നിർത്തി കൊടുക്കാതെ മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ട സ്വകാര്യ ബസ് ഡ്രൈവറുടെ ലൈസൻസ് താൽക്കാലികമായി സസ്പെന്റ് ചെയ്തു. മലപ്പുറം ആർടിഒ ഡി റഫീക്കിന്റെ നിർദ്ദേശപ്രകാരം പെരിന്തൽമണ്ണ സബ് ആർടിഒ രമേശാണ് ലൈസൻസ് റദ്ദ് ചെയ്തത്. പൂപ്പലം മനഴി ടാറ്റാനഗർ സ്വദേശി നൽകിയ പരാതിയിലാണ് ലൈസൻസ് സസ്പെൻ്റ് ചെയ്തത്. കഴിഞ്ഞ ഒമ്പതിനാണ് സംഭവം നടന്നത്. വൈകിട്ട് 4.40ന് പെരിന്തൽമണ്ണ സ്വകാര്യ സ്റ്റാന്റിൽ നിന്നും വെട്ടത്തൂർ വഴി അലനല്ലൂരിൽ പോകുന്ന ബസിലാണ് 68 കാരൻ കയറിയത്.

വളാഞ്ചേരിയിൽ നടന്ന സീനിയർ സിറ്റിസൺ കൺവെൻഷനിൽ പങ്കെടുത്ത് വീട്ടിലേക്ക് മടങ്ങുകയായിരുന്നു വയോധികൻ. ഇറങ്ങേണ്ട മനഴി ടാറ്റാ നഗറിന് മുമ്പുള്ള എല്ലാ സ്റ്റോപ്പിലും നിർത്തിയ ബസ് വയോധികന് ഇറങ്ങേണ്ട ടാറ്റാ നഗർ സ്റ്റോപ്പിൽ നിർത്താൻ അപേക്ഷിച്ചിട്ടും നിർത്താതെ പോയി. പിന്നീട് മറ്റൊരു സ്റ്റോപ്പിൽ ഇറക്കിവിട്ടതായാണ് പരാതിയിൽ പറയുന്നത്. തുടർന്ന് മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിലാണ് അധികൃതരുടെ കർശന ശിക്ഷ നടപടി. ബസ് ജീവനക്കാരെക്കുറിച്ച് നിരവധി പരാതികൾ ഇതിനോടകം ലഭിച്ചിട്ടുണ്ട്. അവർക്കു കൂടിയുളള താക്കീതാണ് ഇതെന്നും സബ് ആർടിഒ പറഞ്ഞു. മാസങ്ങൾക്ക് മുൻപ് ഹോസ്പിറ്റലിൽ നിന്ന് മടങ്ങുന്ന സ്ത്രീയെ വഴിയിൽ ഇറക്കിവിട്ട ഓട്ടോ ഡ്രൈവർക്കെതിരെയും ഇത്തരത്തിൽ നടപടി സ്വീകരിച്ചിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.