1 April 2025, Tuesday
KSFE Galaxy Chits Banner 2

Related news

April 1, 2025
April 1, 2025
March 24, 2025
March 24, 2025
March 21, 2025
March 21, 2025
March 19, 2025
March 17, 2025
March 10, 2025
March 5, 2025

മയക്കുമരുന്ന് ലോബി കൊച്ചിയിൽ പിടി മുറുക്കുന്നു

ബേബി ആലുവ
കൊച്ചി
June 25, 2024 6:44 pm

രാജ്യാന്തര മയക്കുമരുന്ന് മാഫിയയുടെ മുഖ്യ വിപണന കേന്ദ്രങ്ങളിലൊന്നായി കൊച്ചി മാറുന്നു.
മാരകവും കോടികൾ വിലയുള്ളതുമായ വിവിധ മയക്കുമരുന്നുമായി നെടുമ്പാശേരി വിമാനത്താവളത്തിലിറങ്ങുന്ന വിദേശികളുടെ എണ്ണം കൂടുകയാണ്. നൈജീരിയ, എത്യോപ്യ, ടാൻസാനിയ തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്ന് ലഹരിയുമായെത്തുന്ന സ്ത്രീ — പുരുഷന്മാർ ഇവിടെ പലവട്ടം പിടിയിലായിട്ടുണ്ട്. ഇതര സംസ്ഥാനക്കാരും ലഹരിവസ്തുക്കളുമായി കേരളത്തിലേക്ക് കടക്കുന്നുണ്ട്. വിദേശികൾ മയക്കുമരുന്ന് കൊച്ചിയിലെത്തിച്ച ശേഷമാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൈമാറുന്നത്. 

കഴിഞ്ഞ ദിവസം നെടുമ്പാശേരിയിൽ പിടിയിലായ ടാൻസാനിയൻ സ്വദേശികളായ സ്ത്രീയും പുരുഷനും നാല് കിലോയോളം കോക്കെയ്നാണ് ഗുളിക രൂപത്തിലാക്കി വിഴുങ്ങിയത്. പുരുഷന്റെ ശരീരത്തിൽ നിന്നു കണ്ടെടുത്ത 1.945 കിലോ കോക്കെയ്നു മാത്രം അന്താരാഷ്ട്ര വിപണിയിൽ 19 കോടി രൂപയോളം വിലവരും. സ്ത്രീ വിഴുങ്ങിയ ഗുളികകൾ മുഴുവനായി കണ്ടെടുക്കാനായിട്ടില്ല. സൂചനകളനുസരിച്ച് 20 കോടിക്ക് മുകളിൽ വില വരുന്ന രണ്ട് കിലോയോളം ലഹരി വസ്തു ഗുളിക രൂപത്തിലാക്കി അവർ വിഴുങ്ങിയിട്ടുണ്ട്.
ആഴ്ചകൾക്കു മുമ്പ് ഏഴ് കോടിയോളം രൂപ വില വരുന്ന 668 ഗ്രാം കോക്കെയ്ൻ ഗുളിക രൂപത്തിലാക്കി വിഴുങ്ങിയ എത്യോപ്യൻ സ്വദേശിയും നെടുമ്പാശേരിയിൽ പിടിയിലായിരുന്നു. അതിനു മുമ്പ് നൈജീരിയക്കാരനും കോടികളുടെ കൊക്കെയ്നുമായി കുടുങ്ങി. ഒരു കോടി രൂപയുടെ എംഡിഎംഎയുമായി ഡൽഹിയിൽ നിന്നെത്തിയ ബംഗളൂരു സ്വദേശിനിയായ യുവതിയും ആലുവ റയിൽവേ സ്റ്റേഷനിലും അടുത്ത ദിവസം പിടിക്കപ്പെട്ടു. റവന്യൂ ഇന്റലിജൻസ് ഡിപ്പാർട്ട്മെന്റിന് ലഭിച്ച രഹസ്യ സന്ദേശങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്‌.

ഇതോടെ, സംസ്ഥാനത്തെ വിമാത്താവളങ്ങളിലെത്തുന്ന ആഫ്രിക്കക്കാരായ മുഴുവൻ യാത്രക്കാരെയും പ്രത്യേകം നിരീക്ഷിക്കാനുള്ള നീക്കത്തിലാണ് അധികൃതർ.
ആഡംബര ജീവിതത്തിന് പണം കണ്ടെത്താനും ലഹരി ഉപയോഗത്തിനുമായി മുൻ കാലങ്ങളിൽ നിന്ന് വ്യത്യസ്തമായി യുവതി — യുവാക്കൾ കൂടുതലായി മയക്കുമരുന്ന് കടത്ത് സംഘങ്ങളിലേക്ക് ആകർഷിക്കപ്പെടുന്നുണ്ട്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഹോട്ടൽ മുറകളിൽ നിന്നും ലോഡ്ജുകളിൽ നിന്നും ലഹരി മരുന്നുമായി യുവാക്കളുടെ സംഘങ്ങൾ പിടിയിലാകുന്നത് പതിവായിരിക്കുന്നു. 

Eng­lish Sum­ma­ry: The drug lob­by is tight­en­ing its grip on Kochi

You may also like this video

YouTube video player

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.