22 November 2024, Friday
KSFE Galaxy Chits Banner 2

Related news

September 4, 2024
March 30, 2024
January 27, 2024
September 12, 2023
April 14, 2023
March 2, 2023
March 2, 2023
February 7, 2023
January 11, 2022
January 11, 2022

ദഈസ്റ്റേണ്‍ നാഗാലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യം ഉന്നയിക്കുന്നു

ലോക്സഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുന്നു
Janayugom Webdesk
ന്യൂഡല്‍ഹി
March 30, 2024 10:07 am

ദഈസ്റ്റേണ്‍ നാഗലാന്റ് പീപ്പിള്‍സ് ഓര്‍ഗനൈസേഷന്‍ (ഇഎന്‍പിഒ) പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യവുമായി ലോക്സഭ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കാന്‍ തീരുമാനിച്ചു. നാഗാലാന്റിലെ ആറു ജില്ലകളില്‍ ചേര്‍ത്ത് പ്രത്യേക ഭരണസംവിധാനം അഥവാ പ്രത്യേക സംസ്ഥാനം വേണമെന്ന കുടുംപിടുത്തത്തില്‍ നിന്ന് പിന്മാറാന്‍ ഇവര്‍ തയ്യാറല്ല.

കേന്ദ്രം ആവശ്യം ഇനിയും പരിഗണിച്ചില്ലെങ്കില്‍ സംസ്ഥാനത്തെ ഒരേയൊരു ലോക്സഭാ സീറ്റിലേക്കുള്ള തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യില്ലെന്നാണ് ഇവരുടെ തീരുമാനം .സംസ്ഥാനത്തെ ഇരുപത് എംഎൽഎമാരും മറ്റ് പല സംഘടനകളുമായി മാരത്തോൺ ചർച്ചകൾ നടത്തിയ ശേഷം കഴിഞ്ഞ ദിവസവും തങ്ങളുടെ നിലപാടിൽ മാറ്റമില്ലെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.ഈസ്റ്റേൺ നാഗാലാന്റ് ലെഗിസ്‌ലേച്ചേഴ്‌സ് യൂണിയനിലുള്ള 20 എംഎൽഎമാർ ഇഎൻപിഒ പ്രവർത്തകരോട് തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ടിരുന്നു.

മാര്‍ച്ച് എട്ടു മുതല്‍ തുടരുന്ന, അവര്‍ തന്നെ ആരംഭിച്ച പബ്ലിക്ക് എമര്‍ജന്‍സി നാഗാലാന്റിന്റെ കിഴക്കന്‍ പ്രദേശങ്ങളില്‍ ഇനിയും തുടരും. പ്രദേശത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇവർ അനുവദിക്കാത്ത സാഹചര്യമാണുള്ളത്. ഏഴ് നാഗാ വിഭാഗങ്ങളും അവരുടെ സഹവിഭാഗങ്ങളും ചേർന്ന സംഘടനയാണ് ഇഎൻപിഒ.കഴിഞ്ഞവർഷം ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാൻ തീരുമാനിച്ച ഇവർ കേന്ദ്ര മന്ത്രി ആഭ്യന്തരമന്ത്രി അമിത്ഷായുമായുള്ള ചർച്ചക്ക് ശേഷം തീരുമാനം മാറ്റിയിരുന്നു.

Eng­lish Summary:
The East­ern Naga­land Peo­ple’s Orga­ni­za­tion is demand­ing a sep­a­rate state

You may also like this video:

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.