17 November 2024, Sunday
KSFE Galaxy Chits Banner 2

മാധ്യമവേട്ടയ്ക്കായി നിയമങ്ങളെ പൊലീസ് ദുരുപയോഗം ചെയ്യുന്നുവെന്ന് എഡിറ്റേഴ്സ് ഗില്‍ഡ്

Janayugom Webdesk
ന്യൂഡല്‍ഹി
January 6, 2024 1:26 pm

അപകീര്‍ത്തി നിയമം ദുരുപയോഗം ചെയ്ത് മാധ്യമപ്രവര്‍ത്തകരെ സംസ്ഥാന പൊലീസ് വേട്ടയാടുന്നുവെന്ന് എഡിറ്റേഴ്സ് ഗിൽഡ്. സംസ്ഥാനത്തെ മദ്യമാഫിയയിലെ ചില അംഗങ്ങളെ കുറിച്ച് വാര്‍ത്ത ചെയ്തതിന് പിന്നാലെ ഹിന്ദി പത്രമായ പ്രഭാത് ഖബറിന്റെ ചീഫ് എഡിറ്റർക്കും മറ്റ് രണ്ട് പേർക്കുമെതിരെ ജാർഖണ്ഡ് പൊലീസ് കുറ്റം ചുമത്തിയിരുന്നു. ഇതിനുപിന്നാലെയാണ് എഡിറ്റേഴ്സ് ഗില്‍ഡ് പ്രതികരിച്ചത്. 

പ്രഭാത് ഖബറിന്റെ ചീഫ് എഡിറ്റർ അശുതോഷ് ചതുർവേദി, റസിഡന്റ് എഡിറ്റർ വിജയ് കാന്ത് പഥക്, സംഘടനയുടെ മാനേജിംഗ് ഡയറക്ടർ രാജീവ് ഝവാർ എന്നിവർക്കെതിരെ 469 (വ്യാജരേഖ), 501 (അപകീർത്തികരമായ പ്രസ്താവനകൾ അച്ചടിക്കൽ), 502 (അപകീർത്തികരമായ പ്രസ്താവനകൾ വിൽക്കൽ) എന്നീ വകുപ്പുകൾ പ്രകാരം ജാർഖണ്ഡ് പോലീസ് കേസെടുത്തിരുന്നു. 

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ഇപ്പോൾ റാഞ്ചി ജയിലിൽ കഴിയുന്ന ജോഗേന്ദ്ര തിവാരിയുടെ പരാതിയെ തുടർന്നാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. തിവാരിക്കെതിരെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് സമർപ്പിച്ച കുറ്റപത്രത്തിൽ പ്രതിപാദിച്ചിരിക്കുന്ന കുറ്റങ്ങൾ വിശദമാക്കി ഡിസംബർ 28ന് പ്രഭാത് ഖബർ റിപ്പോർട്ട് പ്രസിദ്ധീകരിച്ചതാണ് പരാതിക്ക് കാരണമായത്. പത്രം റിപ്പോർട്ട് പ്രസിദ്ധീകരിച്ച് ഒരു ദിവസം കഴിഞ്ഞ് തിവാരി ചതുർവേദിയെ ഭീഷണിപ്പെടുത്തിയിരുന്നു. സംഭത്തില്‍ ചതുർവേദി പോലീസിൽ പരാതി നൽകുകയും വിഷയം ക്രൈം ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റിന് കൈമാറുകയും ചെയ്തു.

Eng­lish Sum­ma­ry: The Edi­tors Guild said that the police are mis­us­ing the law to hunt the media
You may also like this video

TOP NEWS

November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024
November 17, 2024

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.