23 January 2026, Friday

Related news

January 12, 2026
January 12, 2026
January 2, 2026
December 31, 2025
December 28, 2025
December 25, 2025
December 23, 2025
December 13, 2025
December 5, 2025
November 27, 2025

വയോധികനെ കോട്ടയം ഇറഞ്ഞാലിന് സമീപം മീനച്ചിലാറ്റിൽ മ രിച്ച നിലയിൽ കണ്ടെത്തി

Janayugom Webdesk
കോട്ടയം
November 28, 2024 3:57 pm

കോട്ടയം ഇറഞ്ഞാൽ ആശാ ഭവനിൽ കെ.ജെ മാത്യൂ (85) ആണ് മരിച്ചത്. ഇന്നലെ രാത്രി 2 മണിയോടെയാണ് ഇദ്ദേഹത്തെ വീട്ടിൽ നിന്നും കാണാതായത്. തുടർന്ന് നടത്തിയ പരിശോധനയിൽ ഇറഞ്ഞാൽ പാലത്തിൽ ചെരിപ്പ് കണ്ടതോടെ വെളളത്തിൽ വീണതാകുമെന്ന സംശയത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അധികൃതരുടെ നിർദ്ദേശ പ്രകാരം ഫയർ ഫോഴ്സ് എത്തി നടത്തിയ തെരച്ചിൽ പാലത്തിന് സമീപത്തു നിന്നു തന്നെ പുലർച്ചെ 4.30 ഓടെ മൃതദ്ദേഹം കണ്ടെത്തുകയായിരുന്നു.

കോട്ടയം അഗ്നി രക്ഷാ സേനയിലെ എസ് എഫ് ആർ ഓ പ്രവീൺ രാജൻ കെ കെ, എഫ് ആർ ഓ കിഷോർ എം, അഹമ്മദ് ഷാഫി അബ്ബാസി, പ്രവീൺ പി പി, എഫ് ആർ ഓ (ഡി) സ്വാഗത് വി.പി എന്നിവർ അടങ്ങുന്ന സംഘമാണ് തെരച്ചിൽ നടത്തിയത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.