തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയം പറയാതെ വര്‍ഗ്ഗീയത ആളിക്കത്തിച്ച് ഭീകരത സൃഷ്ടിച്ച് അധികാരത്തില്‍ എത്തുകയെന്നുള്ളത് ബിജെപി സംഘപരിവാര്‍ പ്രസ്ഥാനങ്ങളുടെ അജണ്ടയായി മാറിയിരിക്കുന്നു. ലോക്സഭയിലും, ബിജെപി അധികാരത്തില്‍ എത്തുന്ന സംസ്ഥാന നിയമസഭകളിലേക്കും ബിജെപി നടത്തിയ പ്രചരണങ്ങള്‍ അത്തരത്തിലുള്ളതാണ്. ലോക്സഭയില്‍ വെറും രണ്ട് എംപിമാര്‍ മാത്രമുള്ള ബിജെപിയെ അധികാരത്തില്‍ എത്തുവാന്‍ പ്രധാനകാരണം അയോധ്യയില്‍ ശിലാന്യാസവും, അന്നത്തെ പ്രസിഡന്‍റ് അദ്വാനിയുടെ രഥയാത്രയും മറ്റുമാണല്ലോ.
ശിലാന്യാസം നടത്തുവാനുള്ള അവസരം ഒരുക്കി കൊടുത്തത് കോണ്‍ഗ്രസും, രാജീവ് ഗന്ധിയുമാണ്. അയോധ്യ, കാശി, മധുര ഇവിടങ്ങളിലെ മുസ്ലീംദേവാലയങ്ങള്‍ പൊളിക്കുകയെന്നുള്ളത് സംഘപരിവാരങ്ങളുടെ രാഷ്ട്രീയ അജണ്ടയാണ്. അതിനായി വിശ്വാസങ്ങളെ മുതലാക്കി വര്‍ഗ്ഗീയ വികാരം ഇളക്കി വിടുന്നത് ശൈലിയായി മാറ്റിയിരിക്കുന്നു. പ്രത്യേകിച്ചും തെരഞ്ഞെടുപ്പ് അടുക്കുന്ന വേളയില്‍ കാശി, മഥുര ക്ഷേത്രങ്ങള്‍ വീണ്ടെടുക്കുന്നത് കാര്യം എല്ലായ്‌പ്പോഴും കാവി രാഷ്ട്രീയ പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള കാര്യമാണെന്നും അതിന്റെ ലക്ഷ്യത്തിനായി പാര്‍ട്ടി പ്രവര്‍ത്തിക്കുമെന്നും ബിജെപി നേതാവ് വിനയ് കത്യാര്‍ മുമ്പു പറഞ്ഞത് ഇപ്പോള്‍ യുപി ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് അടുക്കുന്ന സാഹചര്യത്തില്‍ ബോധപൂര്‍വം അജണ്ടയാക്കി മാറ്റിയിരിക്കുന്നു.
കാശി, മഥുര എന്നിവിടങ്ങളില്‍ അയോധ്യയിലെന്നപോലെ പള്ളി പൊളിച്ചുള്ള ക്ഷേത്രനിര്‍മ്മാണം സാധ്യമാക്കുന്ന വഴികളെക്കുറിച്ച് ബിജെപി ആലോചിക്കുമെന്ന കത്യാര്‍. വിനയ് കത്യാര്‍ പറഞ്ഞിരിക്കുന്നു അതാണ് ഇപ്പോള്‍ യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ ട്വീറ്റ് ചെയ്കിരിക്കുന്നത്. വിശ്വാസ സമൂഹത്തിന്‍റെ വിശ്വാസം സംരക്ഷിക്കുകയെന്നുള്ളതല്ല ബിജെപിയുടെ ലക്ഷ്യം മറിച്ച് അധികാരത്തില്‍ എത്താന്‍ വൈകാരിക വിഷയങ്ങള്‍ ആളികത്തിക്കുകയാണ്.നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ യുപിയില്‍ വര്‍ഗീയവികാരം ഇളക്കിവിടാന്‍ മഥുരയില്‍ ശ്രീകൃഷ്ണക്ഷേത്രത്തിന് തൊട്ടടുത്തുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദ് പൊളിച്ച് ക്ഷേത്രം പണിയുമെന്ന പ്രചാരണമാണ് ഇപ്പോള്‍ പറയുന്നത്.
“അയോധ്യയിലും കാശിയിലും കൂറ്റന്‍ ക്ഷേത്രങ്ങള്‍ ഉയരുന്നു. മഥുരയില്‍ അതിനുള്ള തയ്യാറെടുപ്പ് തുടങ്ങി’ കേശവ് പ്രസാദ് മൗര്യയുടെ ട്വീറ്റാണ്. ബാബറിമസ്ജിദ് തകര്‍ത്തതിന്റെ വാര്‍ഷികദിനമായ ഡിസംബര്‍ ആറിന് ഷാഹി ഈദ്ഗാഹിനുള്ളില്‍ കൃഷ്ണ വിഗ്രഹം സ്ഥാപിക്കുമെന്ന് അഖില ഭാരത് ഹിന്ദുമഹാസഭ പ്രഖ്യാപിച്ചതിന് പിന്നാലെ മഥുരയില്‍ നിശാനിയമം പ്രഖ്യാപിച്ചിരിക്കെയാണ് ഉപമുഖ്യമന്ത്രിയുടെ ട്വീറ്റ്. തീവ്ര ഹിന്ദുത്വ സംഘടനയായ നാരായണി സേന മസ്ജിദിലേക്ക് മാര്‍ച്ച് പ്രഖ്യാപിച്ചു. മഥുരയിലെ കൃഷ്ണക്ഷേത്രത്തിന് സമീപത്തെ മസ്ജിദ് പൊളിക്കണമെന്നും അവിടെ ക്ഷേത്രം നിര്‍മിക്കണമെന്നുമുള്ള ആവശ്യം കഴിഞ്ഞവര്‍ഷം മഥുര സിവില്‍ കോടതി തള്ളി.90 കളിലെ സംഘപരിവറിന്റെയും മറ്റ് ഹിന്ദു സംഘടനകളുടെയും മുദ്രാവാക്യമായിരുന്നു
‘അയോദ്ധ്യ തോ ജങ്കി ഹായ്, കാശി-മഥുര ബാക്കി ഹായ്’ (അയോദ്ധ്യ ഒരു കാഴ്ച മാത്രമാണ്, കാശി-മഥുര അവശേഷിക്കുന്നു) എന്നത്. ഇപ്പോള്‍ അയോദ്ധ്യ പൂര്‍ത്തിയായി, അടുത്ത പദ്ധതിയില്‍ കാശിയും മഥുരയും . കാശി, മഥുര എന്നിവിടങ്ങളിലെ ക്ഷേത്ര നിര്‍മ്മാണം ബിജെപിയുടെ അജണ്ടയിലുണ്ട്. 2020 ഓഗസ്റ്റ് 5 ന് പ്രധാനമന്ത്രി രാമക്ഷേത്രത്തിന് തറക്കല്ലിട്ടു. അതോടെ ക്ഷേത്ര നിര്‍മാണത്തിന് തുടക്കം കുറിച്ചു.കാശി, മഥുര, അയോദ്ധ്യ എന്നീ മൂന്ന് സ്ഥലങ്ങളും പിടിച്ചടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെയും മഥുരയിലെ കൃഷ്ണ ജന്മഭൂമി ക്ഷേത്രത്തിന്റെയും സ്ഥലങ്ങള്‍ തിരിച്ചെടുക്കുന്നത് എല്ലായ്‌പ്പോഴും ഞങ്ങളുടെ പ്രധാന നിര്‍ദേശങ്ങളാണ്.
ഇപ്പോള്‍ നമ്മുടെ അയോദ്ധ്യ ദൗത്യം പൂര്‍ത്തിയായി ഇനി കാശിയും മഥുരയും സംഭവിക്കും. ബിജെപി ‚സംഘപരിവാര്‍ ഉയര്‍ത്തുന്ന നിലവിലെ അജണ്ടയാണ്. മഥുരക്ക് വേണ്ടിയുള്ള പ്രസ്ഥാവനയാണ് ബിജെപി നേതാക്കള്‍ നടത്തുന്നത്.കാശിയിലെ ഗ്യാന്‍വാപ്പി മസ്ജിദുംം മഥുരയിലെ ഷാഹി ഇദ്ഗ മസ്ജിദു 1991 ലെ ‘ആരാധനാലയം’ നിയമപ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നതാണ്. 1947 ഓഗസ്റ്റ് 15 ന് നിലവിലുണ്ടായിരുന്ന ആരാധനാലയത്തിന്റെ മത സ്വഭാവത്തെ ഈ നിയമം സംരക്ഷിക്കും എന്നുള്ളതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ നിമയവ്യവസ്ഥകളെ മറികടക്കാനാണ് ബിജെപിയുടെ ശ്രമം. 1992 ഡിസംബര്‍ 6ന് ബാബരിമസ്ജീദ് കര്‍സേവര്‍ തകര്‍ത്തപ്പോഴും സംഭവിച്ചതും ഇതു തന്നെയാണ്
. കാശി, മഥുര എന്നിവിടങ്ങളിലെ മസ്ജിദുകള്‍ അവിടെനിന്നും നീക്കം ചെയ്യണമെന്നാണ് ഇക്കൂട്ടരുടെ ആവശ്യം. ലക്ഷ്യം നേടാന്‍ മരിക്കാന്‍ വരെ ഞങ്ങള്‍ തയ്യാറാണ്.കൊല്ലപ്പെടുന്നവര്‍ക്ക് പിന്നാലെ കൂടുതല്‍ പേര്‍ ലക്ഷ്യം നേടിയെടുക്കാനായി മുന്നോട്ട് വരുമെന്നാണ് വിനയ് കത്യാര്‍ ഒരിക്കല്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പോലും പറഞ്ഞത് .ബിജെപി എംപിയായിരിക്കെ ലോക മഹാത്ഭുതങ്ങളിലൊന്നായ താജ്മഹലിനെ ഉടന്‍ തന്നെ തേജ് മന്ദിറാക്കി മാറ്റുമെന്നും പറഞ്ഞ നേതാവാണ് വിനയ് കത്യാര്‍.മഥുരയിലെ ശ്രീകൃഷ്ണ ജന്മക്ഷേത്രത്തിനോട് ചേർന്നുള്ള ഷാഹി ഈദ് ഗാഹ് മസ്ജിദ് പൊളിച്ചുനീക്കണമെന്ന ആവശ്യം ഹിന്ദുത്വവാദികൾ ഏറെക്കാലമായി ഉന്നയിക്കുന്നുണ്ട്.
ശ്രീകൃഷ്ണന്‍റെ ജന്മസ്ഥലം ഷാഹി ഈദ് ഗാഹ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ അടിയിലാണെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിെൻറ ഒരു ഭാഗം തകർത്താണ് പള്ളി പണിതതെന്ന അവകാശവാദം മഥുര സിവിൽ കോടതി കഴിഞ്ഞ വർഷം തള്ളിയിരുന്നു. അയോധ്യയിലെ രാമക്ഷേത്രത്തിന് പിന്നാലെ അടുത്ത ലക്ഷ്യം കാശിയും മഥുരയുമാണെന്ന് സംഘ്പരിവാർ നേതൃത്വം പലതവണ വ്യക്തമാക്കിയിരുന്നു. ‘യെഹ് സിര്‍ഫ് ഝന്‍കി ഹെ, കാശി, മഥുര ബാക്കി ഹെ (ഇത് തുടക്കം മാത്രം, കാശിയും മഥുരയും വരാനുണ്ട്)’ എന്ന് മുദ്രാവാക്യം ഉയർത്തുകയും ചെയ്തിരുന്നു.
കാശിയിലെ പ്രസിദ്ധമായ വിശ്വനാഥ ക്ഷേത്രം അതിര്‍ത്തി പങ്കിടുന്നത് ഗ്യാന്‍വാപി പള്ളിയുമായിട്ടാണ്. ഇതും മഥുരയിലെ ഷാഹി ഈദ് ഗാഹ് മോസ്കും പൊളിക്കണമെന്നത് സംഘ്പരിവാര്‍ സംഘടനകളുടെ ആവശ്യമാണ്. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ബിജെപി ഇനിയും മഥുരയ്ക്ക് ഏറെ താല്‍പര്യം കാട്ടും. യുപിയില്‍ കര്‍ഷകസമരം ശക്തമായ മേഖലയാണ് മഥുര ഉള്‍പ്പെടുന്ന പശ്ചിമ മേഖല. തെരഞ്ഞെടുപ്പില്‍ കര്‍ഷകപ്രതിഷേധത്തെ വര്ഗീയനീക്കത്തിലൂടെ മറികടക്കാമെന്നാണ് ബിജെപിയുടെ ശ്രമം
കേരളത്തില്‍ ശബരിമലയുടെ പേരില്‍ വര്‍ഗ്ഗീയ വികാരം ആളികത്തിക്കാന്‍ ബിജെപി സംഘപരിവാര്‍ ശ്രമിച്ചിരുന്നു. എന്നാല്‍ കേരളത്തിന്‍റെ പുരഗോമന- മതേതര മനസ് അതിനു വിളനിലമായില്ല. ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് പിന്നില്‍ ജനങ്ങള്‍ ഉറച്ചുനിന്നു
you may also like this video:
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.